ഇവന് ബ്ലാസ്റ്റേഴ്സിനോട് വല്ല ദേഷ്യവുമുണ്ടോ, ഭ്രാന്തമായ ഗോളാഘോഷം,ഡയസിന്റെ സ്ഥിരം വേട്ട മൃഗമായി മാറി ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യത്തെ തോൽവിയാണ് ഇന്നലെ മുംബൈയിൽ വെച്ചുകൊണ്ട് വഴങ്ങിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ മുംബൈ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് പരാജയപ്പെടുത്തിയത്. യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സിന് ഈ തോൽവിയിൽ സ്വയം പഴിക്കാം.കാരണം രണ്ട് ഗോളുകളും ബ്ലാസ്റ്റേഴ്സിന്റെ ദാനമായിരുന്നു.

ഗോൾകീപ്പറുടെയും ഡിഫൻസിന്റെയും പിഴവാണ് ഈ തോൽവിക്ക് കാരണമായത്.ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോൾ നേടിയത് ഡാനിഷ് ഫാറൂഖാണ്. ഒരു കിടിലൻ ഹെഡ്ഡറിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഗോൾ വന്നിരുന്നത്.എന്നാൽ ആദ്യം ഗോൾ നേടിയത് ജോർഹെ പെരീര ഡയസാണ്. ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിലായിരുന്നു ഈ ഗോൾ വന്നത്.

കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന് അനായാസം കൈപ്പിടിയിൽ ഒതുക്കാൻ സാധിക്കുമായിരുന്ന ഒരു ബോളായിരുന്നു അത്. എന്നാൽ അദ്ദേഹത്തിന്റെ കൈകളിൽ നിന്നും അത് വഴുതി പോയി. അവിടെ ഉണ്ടായിരുന്ന ഡയസ് അത് വലയിലേക്ക് തട്ടിയിടുകയായിരുന്നു. അതിനുശേഷം ഡയസ് നടത്തിയ ഗോളാഘോഷം വളരെയധികം ഭ്രാന്തമായ രീതിയിലായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമാണ് ഡയസ് എന്നോർക്കണം.

തന്റെ മുൻ ക്ലബ്ബിനോട് യാതൊരുവിധ ബഹുമാനവും ഈ അർജന്റീന താരം കാണിച്ചില്ല എന്നത് മാത്രമല്ല പതിവിലും കൂടുതലുള്ള ഒരു ആഘോഷമാണ് തന്റെ മുൻ ക്ലബ്ബിനെതിരെ ഡയസ് നടത്തിയത്.ഈ താരത്തിന് കേരള ബ്ലാസ്റ്റേഴ്സിനോട് വല്ല ദേഷ്യവുമുണ്ടോ എന്നാണ് ഇത് കണ്ട ആരാധകർ ചോദിക്കുന്നത്. എന്നാൽ ഇവിടെ ചില ആരാധകരുടെ ഊഹങ്ങളും പ്രസക്തമാകുന്നുണ്ട്.അതായത് താരത്തെ ഒഴിവാക്കിയ രീതിയിൽ ഡയസിന് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോട് കലിപ്പുണ്ട് ചിലരുടെ നിരീക്ഷണം.

കേരള ബ്ലാസ്റ്റേഴ്സ് ഡയസിന്റെ ഒരു സ്ഥിരം വേട്ടമൃഗമായിരിക്കുകയാണ് എന്ന് വേണമെങ്കിൽ പറയാം. എന്തെന്നാൽ ക്ലബ്ബ് വിട്ടതിനുശേഷം ആകെ മൂന്ന് മത്സരങ്ങളാണ് ഈ താരം ബ്ലാസ്റ്റേഴ്സിനെതിരെ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് നാല് ഗോളുകൾ അദ്ദേഹം നേടി കഴിഞ്ഞു. തന്റെ മുൻ ക്ലബ്ബിനെതിരെ അദ്ദേഹം കൂടുതൽ ഗോളുകൾ നേടുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ഏതായാലും ഡയസ് ഈ സീസണിലും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

Jorge Pereyra DiazKerala BlastersMumbai City Fc
Comments (0)
Add Comment