ലോകത്തെ ഏറ്റവും മികച്ച താരമാണ് എന്ന് തെളിയിക്കാൻ ഇനി മെസ്സി എന്താണ് നേടേണ്ടത്? ഡിയഗോ സിമയോണി ചോദിക്കുന്നു.

36 കാരനായ ലയണൽ മെസ്സി ഇപ്പോഴും തന്റെ മാസ്മരിക പ്രകടനം തുടരുകയാണ്. രാജ്യത്തിന് വേണ്ടിയും ക്ലബ്ബിന് വേണ്ടിയും ഒരുപോലെ മികവോടുകൂടി കളിക്കാൻ ലയണൽ മെസ്സിക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്. ഈ വർഷത്തെ ബെസ്റ്റ് പ്ലെയർക്കുള്ള അവാർഡ് ലിസ്റ്റ് നോമിനി ഫിഫ പ്രഖ്യാപിച്ചപ്പോൾ അതിൽ മെസ്സിയും ഇടം നേടിയിരുന്നു.

ലയണൽ മെസ്സിയെ ലാലിഗയിൽ വച്ചുകൊണ്ട് ഒരുപാട് തവണ നേരിട്ടിട്ടുള്ള പരിശീലകനാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ പരിശീലകനായ ഡിയഗോ സിമയോണി.മെസ്സിയെ നേരിടുന്നതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് അദ്ദേഹത്തിന് കൃത്യമായി അറിയാം. ഒരുപാട് തവണ അദ്ദേഹത്തിന്റെ ടീമിന് പണികൊടുക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുമുണ്ട്. മെസ്സിയെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് സിമയോണി.

ലോകത്തെ ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണ് എന്ന കാര്യത്തിൽ സിമയോണിക്ക് തർക്കങ്ങൾ ഒന്നുമില്ല. വേൾഡ് കപ്പ് നേടിയതോടുകൂടി അത് അരക്കിട്ടുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച താരമാണ് എന്ന് തെളിയിക്കാൻ ഇനി മെസ്സി എന്താണ് നേടേണ്ടത് എന്നാണ് സിമയോണി ചോദിക്കുന്നത്. മെസ്സി എല്ലാം നേടി കഴിഞ്ഞു എന്നാണ് ഇദ്ദേഹത്തിന്റെ ഭാഷ്യം.

ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സി തന്നെയാണ്. അദ്ദേഹം വേൾഡ് ചാമ്പ്യൻ ആയിക്കഴിഞ്ഞു.വേൾഡ് കപ്പ് കിരീടമാണ് നേടിയത്.ലോകത്തെ ഏറ്റവും മികച്ച താരമായി കൊണ്ട് തുടരാൻ ലയണൽ മെസ്സി ഇനി എന്താണ് നേടേണ്ടത്? ഡിയഗോ സിമയോണി ചോദിച്ചു.

നിലവിൽ പരിക്ക് മെസ്സിക്ക് ഒരല്പം തടസ്സം ആവുന്നുണ്ട്.അർജന്റീനയുടെ കഴിഞ്ഞ മത്സരം മെസ്സി കളിച്ചിട്ടില്ല.ഇന്റർമയാമിയുടെ അടുത്ത എതിരാളികൾ അറ്റ്ലാന്റയാണ്.ഈ മത്സരത്തിൽ മെസ്സി കളിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Diego Simeoneinter miamiLionel Messi
Comments (0)
Add Comment