ഡ്രിൻസിച്ചിന്റെത് പുതുക്കുന്നു,ലൂണ ദിമി എന്നിവരുടെ എന്തായി? മാർക്കസ് മെർഗുലാവോ നൽകുന്ന വിവരങ്ങൾ!

കേരള ബ്ലാസ്റ്റേഴ്സിന്റെ പല സുപ്രധാന താരങ്ങളുടെയും കോൺട്രാക്ട് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് അവസാനിക്കുക. ഈ താരങ്ങളുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശങ്കകൾ ഉണ്ട്. മികച്ച താരങ്ങളെ കൈവിടുന്നതിന്റെ പേരിൽ എപ്പോഴും ആരാധകരിൽ നിന്നും പഴി കേൾക്കേണ്ടിവരുന്ന ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്.പക്ഷേ മികച്ച താരങ്ങളെ നിലനിർത്താൻ ഇപ്പോൾ അവർ ശ്രദ്ധിക്കാറുണ്ട്.

കഴിഞ്ഞ സമ്മറിൽ ടീമിലേക്ക് എത്തിച്ച മിലോസ് ഡ്രിൻസിച്ച് മികച്ച പ്രകടനം നടത്തി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കോൺട്രാക്ട് ബ്ലാസ്റ്റേഴ്സ് പുതുക്കുകയാണ്.ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നത് ഇന്നലെ തന്നെ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ മറ്റു സുപ്രധാന താരങ്ങളായ ലൂണ,ദിമി എന്നിവരുടെ കാര്യത്തിലെ വിവരങ്ങളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അറിയേണ്ടത്. രണ്ട് താരങ്ങളുടെയും ക്ലബ്ബുമായുള്ള കോൺട്രാക്ട് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് അവസാനിക്കുക.

കഴിഞ്ഞ 48 മണിക്കൂറിനുള്ളിലെ വിവരങ്ങൾ ഇപ്പോൾ മാർക്കസ് മെർഗുലാവോ നൽകിയിട്ടുണ്ട്.അതായത് രണ്ടുപേരുടെയും കോൺട്രാക്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട യാതൊന്നും തന്നെ ഇപ്പോൾ നിലനിൽക്കുന്നില്ല.ചർച്ചകൾ ഒന്നും തുടങ്ങിയിട്ടില്ല.ഇവരുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. പക്ഷേ രണ്ടുപേരുടെയും കോൺട്രാക്ട് ക്ലബ്ബ് പുതുക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

പരിക്കിന്റെ പിടിയിലാണ് ലൂണ ഉള്ളത്. അദ്ദേഹം പരിക്കിൽ നിന്ന് മുക്തനായ ശേഷമായിരിക്കും ഒരുപക്ഷേ കേരള ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് എക്സ്റ്റൻഷനുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുക. അതേസമയം ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു പ്രധാനപ്പെട്ട താരമാണ് ദിമി.ഈ സീസണിൽ പലപ്പോഴും ബ്ലാസ്റ്റേഴ്സിന് മുന്നോട്ടുകൊണ്ടുപോകുന്നത് ഇദ്ദേഹത്തിന്റെ ഗോളുകളാണ്. ഇദ്ദേഹത്തിന്റെ കോൺട്രാക്ടും ബ്ലാസ്റ്റേഴ്സ് പുതുക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂടാതെ ചെർനിച്ച് ഉൾപ്പെടെയുള്ള പല താരങ്ങളുടെയും കരാറുകൾ ഈ സീസൺ അവസാനിക്കുന്നതോടുകൂടി തന്നെയാണ് പൂർത്തിയാവുക.പല താരങ്ങളുടെയും കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. ഉചിതമായ തീരുമാനങ്ങൾ എടുത്തു മികച്ച താരങ്ങളെ നിലനിർത്തും എന്ന് തന്നെയാണ്ആരാധകരുടെ വിശ്വാസം.

Adrian LunaDimitriosKerala Blasters
Comments (0)
Add Comment