കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട സ്ട്രൈക്കറായിരുന്ന ദിമി ക്ലബ്ബിനോട് വിട ചൊല്ലിയിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു ദിമി ഈ വിവരം ബ്ലാസ്റ്റേഴ്സ് ആരാധകരെ അറിയിച്ചിരുന്നത്. എന്നാൽ ഒരാഴ്ച പിന്നിട്ടിട്ടും ബ്ലാസ്റ്റേഴ്സ് ഇത് ഒഫീഷ്യലായി കൊണ്ട് അറിയിക്കാത്തത് ദുരൂഹതകൾ വർധിപ്പിച്ചിരുന്നു. പക്ഷേ അതിനെല്ലാം ഇപ്പോൾ ക്ലബ്ബ് വിരാമം കുറിച്ചിട്ടുണ്ട്.
അതായത് ദിമി ക്ലബ് വിട്ടു എന്നുള്ള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി കൊണ്ട് ഇപ്പോൾ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സേവനത്തിന് ബ്ലാസ്റ്റേഴ്സ് നന്ദിയും പറഞ്ഞിട്ടുണ്ട്. മാത്രമല്ല അദ്ദേഹത്തിന്റെ ഒരു വീഡിയോ ബ്ലാസ്റ്റേഴ്സ് പുറത്തിട്ടുമുണ്ട്.ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തെയാണ് ഇപ്പോൾ ക്ലബ്ബിന് നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ ദിമി ആയിരുന്നു.
ഈ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവ് കൂടിയാണ് ദിമി. അദ്ദേഹം 13 ഗോളുകൾ നേടിക്കൊണ്ടായിരുന്നു ഗോൾഡൻ ബൂട്ട് നേടിയിരുന്നത്. താൻ ആവശ്യപ്പെട്ട സാലറി ലഭിക്കാത്തതു കൊണ്ടായിരുന്നു അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിട്ടത്.താരം ഇനി ഏത് ക്ലബ്ബിലേക്കാണ് എന്ന കാര്യത്തിൽ വ്യക്തതകൾ വന്നിട്ടുണ്ട്.മെർഗുലാവോ ഈ വിഷയത്തിൽ സ്ഥിരീകരണം നടത്തിയിട്ടുണ്ട്.ദിമിയെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.
അതായത് ജൂൺ 12 ആം തീയതിയാണ് ഇന്ത്യയിൽ സമ്മർ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ചെയ്യുക.അതേ ദിവസം ദിമി ഈസ്റ്റ് ബംഗാളിന്റെ താരമായി മാറും എന്നാണ് മെർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.എല്ലാവിധ പേപ്പർ വർക്കുകളും അവസാനിച്ചിട്ടുണ്ട്.എല്ലാവിധ ഫോർമാലിറ്റികളും അവസാനിച്ചിട്ടുണ്ട്. ഇനി ഒഫീഷ്യൽ പ്രഖ്യാപനം മാത്രമാണ് അവശേഷിക്കുന്നത്.
വലിയ ഒരു തുക തന്നെ ദിമിക്ക് ഈ ക്ലബ്ബിൽ സാലറി ആയിക്കൊണ്ട് ലഭിക്കും. റിപ്പോർട്ടുകൾ പ്രകാരം ഏകദേശം നാല് കോടി രൂപയോളം അദ്ദേഹത്തിന് സാലറി ലഭിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. ഏതായാലും ഇനി നമുക്ക് ദിമിയെ ബ്ലാസ്റ്റേഴ്സിന്റെ എതിരാളിയായി കൊണ്ട് കാണാൻ കഴിയും.