ദിമിയോളം വരും ജീസസും, താരത്തിന്റെ റെക്കോർഡിനൊപ്പമെത്തി!

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ഓരോ മത്സരം കൂടുന്തോറും മോശമായി വരികയാണ്.ഏറ്റവും ഒടുവിൽ ഹൈദരാബാദ് എഫ്സിയോട് കൊച്ചിയിൽ വെച്ചുകൊണ്ട് പരാജയപ്പെട്ടു.അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് തോൽക്കുകയാണ് ചെയ്തിട്ടുള്ളത്. ഐഎസ്എല്ലിൽ എട്ട് മത്സരങ്ങൾ കളിച്ചിട്ട് രണ്ടു മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ പരിതാപകരമായ അവസ്ഥ അപ്പോൾ തന്നെ മനസ്സിലാകും.

എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പോസിറ്റീവുകളിൽ ഒന്ന് സൂപ്പർ സ്ട്രൈക്കർ ജീസസ് ജിമിനസ് തന്നെയാണ്.ടീമിൽ ഏറ്റവും അവസാനമായി ജോയിൻ ചെയ്ത വ്യക്തിയാണ് ജീസസ്. എന്നാൽ അതിന്റെ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ താരം കാണിച്ചിട്ടില്ല.മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു. ഗോളടിക്കുക എന്ന ജോലി അദ്ദേഹം ഭംഗിയായി നിർവഹിക്കുന്നുണ്ട്. നിർഭാഗ്യം തടസ്സമായില്ലായിരുന്നുവെങ്കിൽ ഇതിനേക്കാൾ കൂടുതൽ ഗോളുകൾ നമുക്ക് അദ്ദേഹത്തിൽ നിന്നും കാണാൻ സാധിക്കുമായിരുന്നു.

ബ്ലാസ്റ്റേഴ്സിന് വേണ്ടി എട്ടുമത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. അതിൽനിന്ന് 7 ഗോൾ പങ്കാളിത്തങ്ങൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 6 ഗോളുകളും ഒരു അസിസ്റ്റുമാണ് അദ്ദേഹം നേടിയിട്ടുള്ളത്.ദിമിയുടെ സ്ഥാനത്തേക്ക് വന്ന ജീസസ് ആ വിടവ് കൃത്യമായി നികത്തുന്നുണ്ട്.അവസാനമായി കളിച്ച അഞ്ചുമത്സരങ്ങളിലും ഗോളടിക്കാൻ ഈ സ്പാനിഷ് സ്ട്രൈക്കർക്ക് കഴിഞ്ഞിട്ടുണ്ട്.

ഇതിനു മുൻപ് ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായി അഞ്ചുമത്സരങ്ങളിൽ ഗോളടിച്ച താരം ദിമിയാണ്. അദ്ദേഹത്തിന്റെ റെക്കോർഡിനൊപ്പം എത്താൻ ഇപ്പോൾ ജീസസിന് കഴിഞ്ഞിട്ടുണ്ട്.ഒഡീഷക്കെതിരെയുള്ള മത്സരത്തിൽ ഗോളും അസിസ്റ്റും സ്വന്തമാക്കാൻ ജീസസിന് കഴിഞ്ഞിരുന്നു.തുടർന്ന് മുഹമ്മദൻസ്, ബംഗളൂരു എഫ്സി, മുംബൈ സിറ്റി എഫ്സി, ഹൈദരാബാദ് എന്നിവർക്കെതിരെ താരം ഗോൾ അടിക്കുകയായിരുന്നു. ഏതായാലും ജീസസിന്റെ മികവ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരല്പം സന്തോഷം നൽകുന്ന കാര്യമാണ്.

DimitriosJesus JimenezKerala Blasters
Comments (0)
Add Comment