ദിമിയെ എന്തായാലും ടീമിലെത്തിക്കണം എന്ന ശാഠ്യത്തിൽ ക്ലബ്ബ്, മറ്റൊരു വമ്പൻ ഓഫർ താരത്തിന് സമ്മാനിച്ചു!
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കറായ ദിമിത്രിയോസ് ഈ സീസൺ അവസാനിക്കുന്നതോടു കൂടി ക്ലബ് വിടാനുള്ള സാധ്യതകൾ ഏറെയാണ്. കാരണം കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ വേണ്ടിയുള്ള ഓഫർ ബ്ലാസ്റ്റേഴ്സ് നൽകിയിട്ടുണ്ട്. പക്ഷേ താരം ഇക്കാര്യത്തിൽ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല.
പല ക്ലബ്ബുകൾക്കും ദിമിയിൽ താല്പര്യമുണ്ട്. എന്നാൽ ആദ്യം താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് മുന്നോട്ടുവന്നതും ഓഫർ നൽകിയതും ഈസ്റ്റ് ബംഗാൾ എഫ്സിയാണ്. അടുത്ത സീസണിലെ ടീമിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഈസ്റ്റ് ബംഗാൾ ഉള്ളത്.അതിന്റെ ഫലമായി കൊണ്ട് തന്നെയാണ് പഞ്ചാബിന്റെ മിന്നും താരമായ തലാലുമായി അവർ പ്രീ കോൺട്രാക്ടിൽ എത്തിയത്. അടുത്ത സീസൺ മുതൽ തലാൽ ഈസ്റ്റ് ബംഗാളിന് വേണ്ടിയാണ് കളിക്കുക.
ഈസ്റ്റ് ബംഗാൾ നേരത്തെ ദിമിക്ക് ഓഫർ നൽകിയിരുന്നു. എന്നാൽ ദിമി അത് നിരസിക്കുകയായിരുന്നു.എന്നാൽ എന്ത് വന്നാലും അദ്ദേഹത്തെ ടീമിൽ എത്തിക്കണം എന്നുള്ള ഒരു നിലപാടിലാണ് ഈസ്റ്റ് ബംഗാൾ.അതുകൊണ്ടുതന്നെ മറ്റൊരു ഓഫർ അവർ നൽകിയിട്ടുണ്ട്. കൂടുതൽ മികച്ച ഓഫറാണ് ഇപ്പോൾ ദിമിക്ക് ലഭിച്ചിട്ടുള്ളത്.രണ്ടുവർഷത്തെ കരാറായിരിക്കും അദ്ദേഹത്തിന് ലഭിക്കുക. നിലവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ സാലറി നൽകാൻ ബംഗാൾ തയ്യാറുമാണ്.
ഇനി ദിമി ഈ ഓഫറിന്റെ കാര്യത്തിൽ എന്ത് തീരുമാനം എടുക്കും എന്നതാണ് അറിയേണ്ടത്.അദ്ദേഹത്തെ ലഭിച്ചില്ലെങ്കിൽ മറ്റൊരു പ്ലാൻ കൂടി ഇപ്പോൾ ബംഗാളിന് ഉണ്ട്. അതായത് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും നിലവിലെ മുംബൈ സിറ്റി താരവുമായ പെരേര ഡയസിനെ എത്തിക്കാനാണ് ഈസ്റ്റ് ബംഗാളിന്റെ പദ്ധതി.ഈ സീസണിന് ശേഷം ഡയസ് മുംബൈ വിടും എന്നുള്ളത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്.
ബ്ലാസ്റ്റേഴ്സിന് ദിമിയെ നഷ്ടമായാൽ അത് നികത്താനാവാത്ത ഒരു നഷ്ടം തന്നെയായിരുന്നു. കരണം അദ്ദേഹത്തെ ആശ്രയിച്ചു കൊണ്ടാണ് ഇപ്പോൾ ക്ലബ്ബ് മുന്നോട്ട് പോകുന്നത്.12 ഗോളുകൾ അദ്ദേഹം ഈ സീസണിൽ നേടിയിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ദിമി തന്നെയാണ്.