ദിമി കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ ആഗ്രഹിക്കുന്നില്ല,പോകാൻ ആഗ്രഹിക്കുന്നത് മറ്റൊരു ക്ലബ്ബിലേക്ക്!
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായ ദിമിത്രിയോസ് നിലവിൽ തകർപ്പൻ ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സ് മുന്നോട്ടു കൊണ്ടുപോകുന്നത് അദ്ദേഹം തന്നെയാണ്.ഈ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാൾ ദിമി തന്നെയാണ്.15 മത്സരങ്ങൾ കളിച്ചത് താരം 12 ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മോഹൻ ബഗാനെയുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ട് ഗോളുകൾ നേടിയത് ദിമിയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരം എന്ന റെക്കോർഡും ഈ സൂപ്പർ താരത്തിന്റെ പേരിലാണ്. ക്ലബ്ബിനുവേണ്ടി വളരെയധികം ആത്മാർത്ഥതയോടു കൂടി കളിക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് ദിമി.പക്ഷേ അദ്ദേഹത്തിന്റെ കാര്യത്തിൽ വളരെ ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.
അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിക്കുകയാണ്.കേരള ബ്ലാസ്റ്റേഴ്സ് ഈ കരാർ പുതുക്കാൻ താല്പര്യപ്പെടുന്നുണ്ട് എന്നുള്ളത് മാത്രമല്ല താരത്തിന് വേണ്ടി ഒരു ഓഫർ നൽകുകയും ചെയ്തിട്ടുണ്ട്.പക്ഷേ ഈ ഓഫർ അദ്ദേഹം പരിഗണിച്ചിട്ടില്ല. അതായത് കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ ദിമി ആഗ്രഹിക്കുന്നില്ല.മറിച്ച് മറ്റുള്ള ഓഫറുകളെയാണ് അദ്ദേഹം പരിഗണിക്കുന്നത്.
നിലവിൽ നാല് ഐഎസ്എൽ ക്ലബ്ബുകളിൽ നിന്നും ദിമിക്ക് ഓഫറുകൾ ലഭിച്ചു കഴിഞ്ഞു എന്നാണ് അറിവുകൾ. ഈസ്റ്റ് ബംഗാൾ, മുംബൈ സിറ്റി എഫ്സി എന്നിവർ അതിൽ പെട്ടവരാണ്. ഇതിൽ മുംബൈ സിറ്റിയിലേക്ക് പോകാൻ താരത്തിന് താല്പര്യമുണ്ട്.താരത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ മുംബൈ സിറ്റി മുന്നിട്ടുനിൽക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്. അതായത് ദിമി അടുത്ത സീസണിൽ മുംബൈയിലേക്ക് പോകാൻ ഏറെ സാധ്യതകൾ ഇപ്പോൾ ഉണ്ട്.
കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ അദ്ദേഹത്തിന് താല്പര്യം കുറവാണ് എന്നത് നേരത്തെ പുറത്തേക്ക് വന്ന റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിച്ചിരുന്നു.ഏതായാലും താരത്തെ നഷ്ടമാവാൻ തന്നെയാണ് നിലവിൽ സാധ്യതകൾ ഉള്ളത്. അങ്ങനെയാണെങ്കിൽ അത് നികത്താനാവാത്ത ഒരു നഷ്ടം തന്നെയായിരിക്കും. ഐഎസ്എല്ലിൽ തന്നെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് ദിമി. അദ്ദേഹത്തെ ലഭിച്ചുകഴിഞ്ഞാൽ മുംബൈ സിറ്റി കൂടുതൽ കരുത്തരാകും.