കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിൽ ഒരുപാട് വിദേശ താരങ്ങളെ കൊണ്ടുവന്നിരുന്നെങ്കിലും അതിൽ ഏറ്റവും മിന്നിത്തിളങ്ങിയത് ആരാണ് എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല.ഗ്രീക്ക് സൂപ്പർ താരമായ ദിമിത്രിയോസ് ഡയമന്റിക്കോസായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി തിളങ്ങിയിരുന്നത്. തകർപ്പൻ പ്രകടനം നടത്തിയ അദ്ദേഹം കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോററുമായി.
മാത്രമല്ല ഈ സീസണിലും അദ്ദേഹം മികവ് തുടർന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറാൻ ദിമിക്ക് സാധിക്കും. പരിക്ക് മൂലം ബംഗളൂരു എഫ്സിക്ക് എതിരെയുള്ള ആദ്യ മത്സരത്തിൽ ദിമി കളിച്ചിരുന്നില്ല.പക്ഷേ ജംഷെഡ്പൂരിനെതിരെയുള്ള അടുത്ത മത്സരം കളിക്കാൻ ദിമി തയ്യാറായിക്കഴിഞ്ഞു. സബ്സ്റ്റിറ്റ്യൂട്ട് റോളിലെങ്കിലും അദ്ദേഹത്തെ കാണാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകരുള്ളത്.
ഈ സീസണിലും ഗോളടിച്ചു കൂട്ടുമെന്നുള്ള ഒരു ഉറപ്പ് ആരാധകർക്ക് ദിമി നൽകി കഴിഞ്ഞിട്ടുണ്ട്.സ്വീഡിഷ് ഇതിഹാസമായ സ്ലാറ്റൻ ഇബ്രാഹിമോവിച്ചാണ് തന്റെ പ്രചോദനമെന്നും കഴിഞ്ഞ സീസണിനേക്കാൾ കൂടുതൽ ഗോളുകൾ നേടാൻ ഇത്തവണ താൻ ശ്രമിക്കുമെന്നും ആരാധകർക്ക് ദിമി ഉറപ്പ് നൽകിയിട്ടുണ്ട്.മലയാളത്തിലെ പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🚨🥇 Dimitrios Diamantakos likely to be available for match against Jamshedpur FC @ManoramaDaily #KBFC pic.twitter.com/yZD0tSPE8p
— KBFC XTRA (@kbfcxtra) September 29, 2023
ആരാധകർക്ക് ഞാൻ ഉറപ്പു നൽകുകയാണ്,ഈ ടീമിന് വേണ്ടി ഞാൻ എന്റെ 100% സമർപ്പിച്ചു കളിക്കും.സ്വീഡിഷ് സൂപ്പർ സ്ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച്ചാണ് എന്റെ പ്രചോദനം. ടീം ആവശ്യപ്പെടുന്നതെല്ലാം ടീമിനുവേണ്ടി ചെയ്തു നൽകുക എന്നതാണ് സ്ലാറ്റന്റെ പോളിസി.അതുതന്നെയാണ് ഞാൻ മാതൃകയാക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ ഗോളുകൾ നേടാനായിരിക്കും എന്റെ പരിശ്രമം,ദിമി പറഞ്ഞു.
📃 Up Next on the Agenda: Jamshedpur FC on #SuperSunday ⚔️⚽
— Kerala Blasters FC (@KeralaBlasters) September 29, 2023
Grab your tickets while you still can from ➡️ https://t.co/bz1l18cdlN#KBFCJFC #KBFC #KeralaBlasters pic.twitter.com/46m8kbYQ2o
യൂറോപ്പിലെ ഒട്ടേറെ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള ഇതിഹാസമാണ് സ്ലാറ്റൻ.ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ അദ്ദേഹത്തിന് ഇടമുണ്ട്. ദീർഘകാലം ഫുട്ബോൾ ലോകത്ത് സജീവമായി നിലനിന്ന സ്ലാറ്റൻ ഈയിടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.