അങ്ങനെ അതിനൊരു തീരുമാനമായി,ദിമി ബ്ലാസ്റ്റേഴ്സ് വിട്ടു!

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതിഷേധങ്ങളും പ്രാർത്ഥനകളും വിഫലമായി. സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്സിനോട് ഗുഡ് ബൈ പറഞ്ഞുകഴിഞ്ഞു. താൻ കേരള ബ്ലാസ്റ്റേഴ്സ് വിടുകയാണ് എന്നുള്ള കാര്യം ദിമി തന്നെയാണ് സ്ഥിരീകരിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെ ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

രണ്ട് വർഷമാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിൽ തുടർന്നത്.ഈ രണ്ട് വർഷവും മിന്നുന്ന പ്രകടനം പുറത്തെടുത്ത താരമാണ് ഇദ്ദേഹം.ഈ സീസൺ അവസാനിച്ചതോടുകൂടി അദ്ദേഹത്തിന്റെ കോൺട്രാക്ട് പൂർത്തിയായിരുന്നു.ഈ കരാർ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല.അദ്ദേഹം ആഗ്രഹിച്ച രൂപത്തിലുള്ള ഒരു ഓഫർ ക്ലബ്ബ് നൽകാതിരിക്കുകയായിരുന്നു. ഇതോടുകൂടിയാണ് ദിമി ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് അദ്ദേഹം നന്ദി പറഞ്ഞിട്ടുണ്ട്.എന്നാൽ ഏത് ക്ലബ്ബിലേക്കാണ് അദ്ദേഹം പോകുന്നത് എന്നത് വ്യക്തമല്ല.ഐഎസ്എല്ലിൽ തന്നെ തുടരുമോ അതോ മറ്റെവിടെയെങ്കിലും പോകുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.ഐഎസ്എല്ലിലെ പല ക്ലബ്ബുകൾക്കും അദ്ദേഹത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. പ്രത്യേകിച്ച് ഈസ്റ്റ് ബംഗാൾ,മുംബൈ സിറ്റി,ബംഗളൂരു എഫ്സി എന്നിവരൊക്കെ ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചതാണ്.

മികച്ച ഓഫറുകൾ അദ്ദേഹത്തിന് ഐഎസ്എല്ലിൽ നിന്ന് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരങ്ങൾ. അതുകൊണ്ടുതന്നെ അദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗിൽ തുടരാനുള്ള സാധ്യതയുമുണ്ട്.ഈ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവ് കൂടിയാണ് ദിമി.കേവലം 17 മത്സരങ്ങൾ മാത്രം കളിച്ച താരം 13 ഗോളുകൾ നേടിക്കൊണ്ടു ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കുകയായിരുന്നു. ഇതിനുപുറമേ മൂന്ന് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ പത്തു ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയ താരമാണ് ദിമി. അദ്ദേഹം ക്ലബ്ബ് വിട്ടത് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്.ഇവാൻ വുക്മനോവിച്ചിന് പുറമേ മറ്റൊരു പ്രധാനപ്പെട്ട വ്യക്തി കൂടി ബ്ലാസ്റ്റേഴ്സ് വിട്ടത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്.

DimitriosKerala Blasters
Comments (0)
Add Comment