ചില്ലറ ആഗ്രഹമൊന്നുമല്ല ദിമിക്ക്,ടാക്സ് ഒഴിച്ച് ആവശ്യപ്പെടുന്നത് വൻ തുക,ത്രിശങ്കുവിലായി ഈസ്റ്റ് ബംഗാൾ!
കഴിഞ്ഞ രണ്ട് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് ദിമി.കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവ് കൂടിയാണ് ഇദ്ദേഹം. 13 ഗോളുകളായിരുന്നു ദിമി കേവലം 17 മത്സരങ്ങളിൽ നിന്ന് സ്വന്തമാക്കിയിരുന്നത്.കേരള ബ്ലാസ്റ്റേഴ്സിന്റെ ഓൾ ടൈം ടോപ് സ്കോററും ദിമി തന്നെയാണ്.
ഇദ്ദേഹം ബ്ലാസ്റ്റേഴ്സിൽ തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്.പക്ഷേ രണ്ടുവർഷത്തെ കോൺട്രാക്ട് പൂർത്തിയാക്കിക്കൊണ്ട് അദ്ദേഹം ക്ലബ്ബ് വിട്ടു. അദ്ദേഹം ആവശ്യപ്പെട്ട സാലറി ബ്ലാസ്റ്റേഴ്സ് നൽകാത്തത് കൊണ്ടാണ് അദ്ദേഹം ക്ലബ്ബ് വിട്ടത്. താരം ഈസ്റ്റ് ബംഗാളിലെക്കാണ് എന്നത് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.മുംബൈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അതിൽ വലിയ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല.
എന്നാൽ ഇവിടുത്തെ മറ്റൊരു വസ്തുത എന്തെന്നാൽ ഇതുവരെ ദിമിയുമായി കോൺട്രാക്ടിൽ ഏർപ്പെടാൻ ഈസ്റ്റ് ബംഗാളിന് കഴിഞ്ഞിട്ടില്ല.കാരണം താരത്തിന്റെ ഉയർന്ന ആവശ്യം തന്നെയാണ്.വലിയ സാലറിയാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ആശിഷ് നേഗി റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 400K ഡോളറിന്റെ ഒരു ഓഫറാണ് അദ്ദേഹത്തിന് വേണ്ടത്.ടാക്സ് ഒഴികെ ഈ തുക തനിക്ക് ലഭിക്കണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
അതായത് 3.5 കോടി രൂപക്ക് മുകളിൽ വരും ഇത്. ടാക്സ് അടക്കം 4 കോടി രൂപയോളം അദ്ദേഹത്തിന് വേണ്ടി ഈസ്റ്റ് ബംഗാൾ ഒരു വർഷത്തേക്ക് ചിലവഴിക്കേണ്ടി വരും.ഐഎസ്എൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാലറികളിൽ ഒന്നാണ് ഇത് എന്ന് പറയേണ്ടിവരും.പക്ഷേ ഈസ്റ്റ് ബംഗാൾ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല.ഇത്രയും വലിയ തുക അദ്ദേഹത്തിന് നൽകണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ അവർക്ക് ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ രണ്ട് സീസണുകളിലും ഐഎസ്എല്ലിൽ സ്ഥിരത പുലർത്തിയ താരം എന്ന നിലയിലാണ് അദ്ദേഹം വലിയ സാലറി ആവശ്യപ്പെടുന്നത്.നിലവിൽ ഈസ്റ്റ് ബംഗാളുമായി മാത്രമാണ് അദ്ദേഹം ചർച്ച നടത്തുന്നത്. ഒരു മലേഷ്യൻ ക്ലബ്ബ് താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിൽ ദിമി അതിനെ പരിഗണിച്ചിട്ടില്ല. താരം ബ്ലാസ്റ്റേഴ്സ് വിട്ടിട്ട് ഇത്ര ദിവസമായിട്ടും ഇപ്പോഴും ഫ്രീ ഏജന്റാണ് എന്നുള്ളത് ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്.അതിന്റെ കാരണം അദ്ദേഹത്തിന്റെ ഈ ഉയർന്ന ആവശ്യങ്ങൾ തന്നെയാണ്.