കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സൂപ്പർ താരമായ ദിമിത്രിയോസ് ഈ സീസൺ അവസാനിക്കുന്നതോടുകൂടി ക്ലബ്ബ് വിടും എന്നുള്ള വാർത്തകൾ നേരത്തെ പുറത്തേക്ക് വന്നതാണ്. കേരള ബ്ലാസ്റ്റേഴ്സുമായുള്ള അദ്ദേഹത്തിന്റെ കരാർ പൂർത്തിയാവുകയാണ്.ഈ കരാർ അദ്ദേഹം പുതുക്കാൻ ഉദ്ദേശിക്കുന്നില്ല.ഇത് മനസ്സിലാക്കിയ ഒരുപാട് ക്ലബ്ബുകൾ അദ്ദേഹത്തിന് ഓഫറുമായി രംഗത്ത് വന്നിരുന്നു.
പ്രധാനമായും രണ്ട് ക്ലബ്ബുകളാണ് അദ്ദേഹത്തിന് വേണ്ടി കഠിന പരിശ്രമങ്ങൾ നടത്തിയത്.മുംബൈ സിറ്റിയും ഈസ്റ്റ് ബംഗാൾ എഫ്സിയുമായിരുന്നു ആ രണ്ട് ക്ലബ്ബുകൾ.എന്നാൽ മുംബൈ സിറ്റിയുടെ മറ്റൊരു സ്ട്രൈക്കറെ ടീമിലേക്ക് എത്തിച്ചു. ഈസ്റ്റ് ബംഗാൾ ഈ താരത്തിന് നേരത്തെ ഒരു ഓഫർ നൽകിയിരുന്നുവെങ്കിലും അത് അദ്ദേഹം നിരസിക്കുകയായിരുന്നു. എന്നാൽ രണ്ടാമത് അവർ കൂടുതൽ ആകർഷകമായ ഓഫർ നൽകിയിരുന്നു.
ആ ഓഫർ ഇപ്പോൾ ദിമി സ്വീകരിച്ചു എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. പ്രമുഖ ഇന്ത്യൻ ഫുട്ബോൾ ജേണലിസ്റ്റായ സോഹാൻ പോഡറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ദിമി ക്ലബ്ബിന്റെ ഓഫർ സ്വീകരിച്ചിട്ടുണ്ടെങ്കിലും കോൺട്രാക്ട് സൈൻ ചെയ്തിട്ടില്ല. താരം ഈസ്റ്റ് ബംഗാളിലേക്ക് തന്നെയാണ് എന്നത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.
ഈസ്റ്റ് ബംഗാൾ അടുത്ത സീസണിലേക്ക് ടീമിനെ ശക്തിപ്പെടുത്തുകയാണ്.തലാലുമായി അവർ പ്രീ കോൺട്രാക്ടിൽ ഏർപ്പെട്ടിരുന്നു. അതിന് പുറമേയാണ് ഇപ്പോൾ ദിമി കൂടി വരുന്നത്. അതിശക്തമായ ഒരു ടീം തന്നെ അടുത്ത സീസണിൽ അവർക്ക് ഉണ്ടാകും. പരിശീലകൻ കാർലെസ് വളരെ മികച്ച രീതിയിലാണ് ഇപ്പോൾ താരങ്ങളെ കൺവിൻസ് ചെയ്തു കൊണ്ട് തന്റെ ടീമിലേക്ക് എത്തിക്കുന്നത്.
അതേസമയം മുംബൈ സിറ്റി താരമായ ഡയസ് ക്ലബ്ബ് വിടുകയാണ്. അദ്ദേഹത്തിന് ഐ ലീഗ് ക്ലബ്ബായ മുഹമ്മദൻ എസ്സിയിൽ നിന്നും ആകർഷകമായ ഓഫർ ലഭിച്ചിട്ടുണ്ട്.അടുത്ത സീസണിലേക്ക് പ്രൊമോട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നവരാണ് ഇവർ. ഏതായാലും ദിമിയെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടപ്പെട്ടു എന്ന് തന്നെ ഈ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി നമ്മൾ ഉറപ്പിക്കേണ്ട വരും.