ദിമിക്ക് 3 ക്ലബ്ബുകളിൽ നിന്നും ഓഫർ, കേരള ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കുന്ന കാര്യം എവിടം വരെയായി?
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട താരം ആരാണ് എന്ന് ചോദിച്ചാൽ, ഒരു സംശയവും കൂടാതെ നമുക്ക് പറയാൻ കഴിയും അത് ദിമിത്രിയോസ് ആണെന്ന്.അദ്ദേഹത്തിന്റെ ഗോളടിയെ ആശ്രയിച്ചു കൊണ്ടാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മുന്നോട്ടുപോകുന്നത്. കഴിഞ്ഞ മോഹൻ ബഗാനെതിരെയുള്ള മത്സരത്തിൽ അദ്ദേഹമായിരുന്നു 2 ഗോളുകൾ നേടിയിരുന്നത്.ബ്ലാസ്റ്റേഴ്സിന് വേണ്ടി വളരെയധികം ആത്മാർത്ഥതയോടു കൂടി കളിക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ദിമി.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 15 മത്സരങ്ങളാണ് ഈ സീസണിൽ ഐഎസ്എല്ലിൽ അദ്ദേഹം കളിച്ചിട്ടുള്ളത്.അതിൽനിന്ന് 12 ഗോളുകളും മൂന്ന് അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.അതായത് താരം ജോയിന്റ് ടോപ്പ് സ്കോറർ ആണ്. എന്നാൽ താരത്തിന്റെ കേരള ബ്ലാസ്റ്റേഴ്സ്മായുള്ള കോൺട്രാക്ട് ഈ സീസൺ അവസാനിക്കുന്നതോടുകൂടി പൂർത്തിയാവുകയാണ്.കോൺട്രാക്ട് പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
താരത്തിന്റെ കോൺട്രാക്ട് പുതുക്കാൻ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് താൽപര്യപ്പെടുന്നത്. കരാർ പുതുക്കാൻ വേണ്ടിയുള്ള ഒരു ഓഫർ കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിന് നൽകുകയും ചെയ്തിട്ടുണ്ട്. പക്ഷേ പ്രശ്നം എന്തെന്നാൽ അത് എവിടെയും എത്തിയിട്ടില്ല.പുരോഗതികൾ ഒന്നും ഉണ്ടായിട്ടില്ല.ദിമി വലിയ താല്പര്യം കാണിക്കുന്നില്ല എന്നുള്ളത് തന്നെയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.
ബ്രിഡ്ജ് ഫുട്ബോളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് കേരള ബ്ലാസ്റ്റേഴ്സ് വിട്ടുപോകാൻ ഒരുപക്ഷേ അദ്ദേഹം ആലോചിക്കുന്നുണ്ടാവാം. അതിനോടൊപ്പം തന്നെ മറ്റു ഒരു റിപ്പോർട്ട് കൂടി പുറത്തേക്ക് വന്നിട്ടുണ്ട്. മൂന്ന് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളിൽ നിന്ന് ദിമിക്ക് ഓഫറുകൾ ലഭിച്ചിട്ടുണ്ട്.ആ ക്ലബ്ബുകൾ ഏതൊക്കെയാണ് എന്നുള്ളത് വ്യക്തമല്ല.പക്ഷേ അതിലൊന്ന് ഈസ്റ്റ് ബംഗാൾ ആണ് എന്നത് ഉറപ്പാണ്.കാരണം നേരത്തെ തന്നെ ഈസ്റ്റ് ബംഗാളുമായി ബന്ധപ്പെട്ട റൂമർ പുറത്തേക്ക് വന്നിരുന്നു.
ദിമി കേരള ബ്ലാസ്റ്റേഴ്സ് വിടുകയാണെങ്കിൽ അത് വലിയ തിരിച്ചടി തന്നെയായിരിക്കും ലഭിക്കുക.കാരണം ഇത്രയും മികച്ച ഒരു സ്ട്രൈക്കറെ ലഭിക്കുക എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുള്ള താരം ദിമിയാണ്. അദ്ദേഹത്തെ നഷ്ടമായാൽ അത് നികത്താനാവാത്ത ഒന്ന് തന്നെയായിരിക്കും. കരാർ പുതുക്കാനുള്ള ശ്രമങ്ങൾ പരമാവധി ബ്ലാസ്റ്റേഴ്സ് നടത്തുമെന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. പക്ഷേ ദിമിയുടെ ഫൈനൽ ഡിസിഷൻ എന്താണ് എന്നതാണ് ഇനി അറിയേണ്ടത്.