തന്റെ ഏറ്റവും മികച്ച ISL ഇലവൻ തിരഞ്ഞെടുത്ത് ദിമി, കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ആരൊക്കെ?
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സൂപ്പർ സ്ട്രൈക്കറായ ദിമി ഈ സീസണിലും ഉജ്ജ്വല പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ സീസണൽ 10 ഗോളുകൾ അദ്ദേഹം നേടിയിരുന്നു. ഈ സീസണിൽ അത് 13 ആയിക്കൊണ്ട് ഉയർന്നിട്ടുണ്ട്. താരത്തിന്റെ മികവ് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ ആശ്വാസം.
പല മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളുകൾ നേടുന്നത് ദിമിയാണ്. കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി അദ്ദേഹത്തിന്റെ ഗോളടിയെ മാത്രം ആശ്രയിച്ചാണ് ബ്ലാസ്റ്റേഴ്സ് മുന്നോട്ടുപോകുന്നത്. ഈ മികവ് കാരണം ഒരുപാട് ക്ലബ്ബുകൾ അദ്ദേഹത്തെ റാഞ്ചാൻ വേണ്ടി രംഗത്ത് വന്നിട്ടുണ്ട്.ദിമിയെ നിലനിർത്തുക എന്നുള്ളത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.
ഇതിനിടെ പുതുതായി നൽകിയ അഭിമുഖത്തിൽ പല കാര്യങ്ങളെക്കുറിച്ചും ദിമി സംസാരിച്ചിരുന്നു. അതിൽ ദിമിയോട് ഇന്ത്യൻ സൂപ്പർ ലീഗിലെ തന്റെ ഡ്രീം ഇലവൻ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം 11 താരങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ ബെഞ്ചിലുള്ള താരങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ചില താരങ്ങൾ ഇടം നേടിയിട്ടുണ്ട്.ദിമിയുടെ ഡ്രീം ഇലവൻ നമുക്കൊന്നു നോക്കാം.
ഗോൾ കീപ്പറായി കൊണ്ട് അമരീന്ദറിനെയാണ് ദിമി തിരഞ്ഞെടുത്തിട്ടുള്ളത്.പ്രതിരോധനിരയിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളായ സന്ദീപ്,മിലോസ് എന്നിവർക്കൊപ്പം മുൻ ബ്ലാസ്റ്റേഴ്സ് താരമായ ജിങ്കൻ,മിശ്ര എന്നിവർ വരുന്നുണ്ട്. മധ്യനിരയിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ഇടമില്ല. മറിച്ച് ചാങ്‌തെ,ടാൻഗ്രി,ജാഹൂ,ബിപിൻ എന്നിവരാണ് ഇടം കണ്ടെത്തിയിട്ടുള്ളത്.
മുന്നേറ്റ നിരയിൽ ദിമി സ്വയം തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർതാരമായ അഡ്രിയാൻ ലൂണയുംഇടം നേടിയിട്ടുണ്ട്. ഇനി ബെഞ്ചിൽ Noah, Fall, Sahal, Thapa, Rahul KP, Pritam, Sachin, Gill, Jeakson, Vibin എന്നിവരെയാണ് ദിമി ഉൾപ്പെടുത്തിയിട്ടുള്ളത്. അതിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആധിപത്യം കാണാം.ഇതാണ് ദിമിയുടെ ഐഎസ്എൽ ബെസ്റ്റ് ഇലവനായി കൊണ്ടുവരുന്നത്.