ദിമി ഈസ്റ്റ് ബംഗാളിലേക്ക് പോകുന്നുവോ? സത്യാവസ്ഥ പറഞ്ഞ് മാർക്കസ് മെർഗുലാവോ
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വാർത്തയാണ് മണിക്കൂറുകൾക്കുള്ളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം ദിമിത്രിയോസ് ക്ലബ്ബിനോട് ഗുഡ് ബൈ പറയുകയാണ്.ഈ സീസൺ അവസാനിച്ചതിനുശേഷം മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോവാനാണ് ദിമി ഇപ്പോൾ താല്പര്യപ്പെടുന്നത്.ഐഎസ്എല്ലിലെ നാല് ക്ലബ്ബുകളിൽ നിന്ന് അദ്ദേഹത്തിന് ഓഫർ ലഭിച്ചു കഴിഞ്ഞു.
മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സിന്റെ കോൺട്രാക്ട് പുതുക്കാനുള്ള ഒരു ഓഫറും അദ്ദേഹത്തിന്റെ മുന്നിലുണ്ട്.ദിമിയെ കുറിച്ച് ഒരുപാട് വാർത്തകൾ ഇതുമായി ബന്ധപ്പെട്ടു കൊണ്ട് വരുന്നുണ്ട്. ഇതിൽ ഏറ്റവും ആദ്യത്തെതായി വന്നത് ഈസ്റ്റ് ബംഗാളുമായി ബന്ധപ്പെട്ട റൂമറാണ്. അതായത് ഈ സ്ട്രൈക്കറുമായി ഈസ്റ്റ് ബംഗാൾ ചർച്ചകൾ തുടങ്ങി എന്നായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. അതിലെ സത്യാവസ്ഥ എന്താണ് എന്നുള്ളത് ഇപ്പോൾ മാർക്കസ് മെർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതായത് ഈസ്റ്റ് ബംഗാളിലേക്ക് ദിമി പോകുന്നില്ല.ആ വാർത്തകളിൽ യാതൊരുവിധ കഴമ്പുമില്ല എന്നാണ് മെർഗുലാവോ അറിയിച്ചിരിക്കുന്നത്. പക്ഷേ മറ്റു കാര്യങ്ങളിൽ ഒന്നും തന്നെ ഇദ്ദേഹം പ്രതികരിച്ചിട്ടില്ല. അതായത് ദിമിയുടെ കാര്യത്തിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രചരിക്കുന്ന റൂമർ മുംബൈ സിറ്റിയുമായി ബന്ധപ്പെട്ടതാണ്. മുംബൈ സിറ്റിയിലേക്ക് അദ്ദേഹം പോകാൻ സാധ്യതകൾ ഏറെയാണ് എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ദിമി എന്ത് രൂപത്തിലുള്ള തീരുമാനം എടുക്കും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. പക്ഷേ പുറത്തേക്ക് വരുന്ന വാർത്തകൾ ഒന്നും തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ശുഭകരമായ ഒന്നല്ല. കാരണം കോൺട്രാക്ട് പുതുക്കാനുള്ള യാതൊരുവിധ താൽപര്യങ്ങളും ഈ താരം കാണിച്ചിട്ടില്ല. ക്ലബ്ബ് വിടാനുള്ള ഒരു പ്രവണത തന്നെയാണ് താരത്തിനുള്ളത്.പക്ഷേ താരത്തിന്റെ മനസ്സ് മാറ്റാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.
ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി 15 മത്സരങ്ങൾ കളിച്ച ഈ സൂപ്പർ താരം 12 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിട്ടുണ്ട്. മാത്രമല്ല ബ്ലാസ്റ്റേഴ്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരവും ദിമി തന്നെയാണ്. വളരെ ചുരുങ്ങിയ കാലയളവുകൊണ്ടാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.താരത്തിന്റെ പോക്ക് അതെ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വലിയ ഒരു തിരിച്ചടി തന്നെയായിരിക്കും.