ദിമി കളിക്കില്ലേ? ഇവാൻ വുക്മനോവിച്ച് പറഞ്ഞത് ആശങ്കപ്പെടുത്തുന്നതോ?
കേരള ബ്ലാസ്റ്റേഴ്സ് നാളത്തെ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഉള്ളത്.ഐഎസ്എല്ലിന്റെ പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. നാളെ രാത്രി 7:30ന് കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ടൂർണമെന്റിൽ സെമിയിലേക്ക് മുന്നേറണമെങ്കിൽ നാളത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കറായ ദിമിക്ക് ഈയിടെയായിരുന്നു പരിക്കേറ്റത്. അതുകൊണ്ടുതന്നെ അദ്ദേഹം കഴിഞ്ഞ ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ കളിച്ചിരുന്നില്ല. പക്ഷേ അദ്ദേഹം സ്‌ക്വാഡിനൊപ്പം ട്രാവൽ ചെയ്തിട്ടുണ്ട്.അദ്ദേഹം ഒഡീഷക്കെതിരെയുള്ള മത്സരത്തിൽ കളിക്കുമോ ഇല്ലയോ എന്നുള്ളത് ആരാധകർക്ക് അറിയേണ്ട കാര്യമാണ്.
പ്രസ് കോൺഫറൻസിൽ പരിശീലകൻ ഇവാൻ വുക്മനോവിച്ചിനോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു.ദിമി കളിക്കുമോ ഇല്ലയോ എന്നുള്ളത് ഇപ്പോൾ പറയാൻ കഴിയില്ല എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. മത്സരത്തിനു മുന്നേ ദിമിയെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അതിനുശേഷമാണ് തീരുമാനം എടുക്കുക എന്നുമാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
ദിമിക്ക് കളിക്കാൻ സാധിക്കുമോ എന്നുള്ളതിനെ കുറിച്ച് ഞങ്ങൾ ഇന്നും നാളെയും അദ്ദേഹത്തിനെ പരിശോധിക്കും. അദ്ദേഹത്തിന്റെ കാര്യത്തിൽ എന്തെങ്കിലും റിസ്ക് അവശേഷിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ ആ റിസ്ക്ക് എടുക്കില്ല. 100% റെഡിയായിട്ടുള്ള താരങ്ങളെയാണ് ഞങ്ങൾക്ക് വേണ്ടത്. അതുകൊണ്ടുതന്നെ അദ്ദേഹം കളിക്കുമോ ഇല്ലയോ എന്നുള്ളത് നമുക്കിപ്പോൾ പറയാൻ സാധിക്കില്ല,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
ദിമി കളിക്കാൻ പൂർണ്ണമായും തയ്യാറായി കഴിഞ്ഞാൽ മാത്രമാണ് കളിപ്പിക്കുക എന്നുള്ള കാര്യം വുക്മനോവിച്ച് ഇപ്പോൾ വ്യക്തമാക്കി കഴിഞ്ഞു.അഡ്രിയാൻ ലൂണ കളിക്കും എന്നുള്ള കാര്യം വുക്മനോവിച്ച് പറഞ്ഞിരുന്നു.പക്ഷേ പകരക്കാരന്റെ റോളിലാണ് അദ്ദേഹം എത്തുക.