ദിമിയുടെ കാര്യത്തിൽ ട്വിസ്റ്റ് സംഭവിക്കുമോ? ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വസിക്കാവുന്ന രണ്ടുകാര്യങ്ങളുണ്ട്!
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരം സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റിക്കോസാണ്.ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പ്രധാനമായും ആശ്രയിക്കുന്നത് ഈ താരത്തെയാണ്.15 ഐഎസ്എൽ മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 12 ഗോളുകളും മൂന്ന് അസിസ്റ്റുകളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.ഐഎസ്എല്ലിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാൾ കൂടിയാണ് ദിമി.
പക്ഷേ അദ്ദേഹത്തിന്റെ കോൺട്രാക്ട് ഈ സീസൺ അവസാനിക്കുന്നതോടുകൂടി പൂർത്തിയാവുകയാണ്.ബ്ലാസ്റ്റേഴ്സ് ഈ കോൺട്രാക്ട് പുതുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും പുരോഗതികൾ ഒന്നുമില്ല. മാത്രമല്ല മറ്റുള്ള ഐഎസ്എൽ ക്ലബ്ബുകളിൽ നിന്നും ഇദ്ദേഹത്തിന് ഓഫറുകൾ ഉണ്ടായിരുന്നു. അതിലൊരു ക്ലബ്ബ് ഈസ്റ്റ് ബംഗാളാണ് എന്നായിരുന്നു റിപ്പോർട്ടുകൾ.
പക്ഷേ ആ റൂമർ മാർക്കസ് മെർഗുലാവോ തള്ളിക്കളഞ്ഞിരുന്നു.ദിമി ഈസ്റ്റ് ബംഗാളിലേക്ക് പോകും എന്ന റൂമറിൽ യാതൊരുവിധ അടിസ്ഥാനവുമില്ല എന്നായിരുന്നു മെർഗുലാവോ അറിയിച്ചിരുന്നത്.ഇത് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസം നൽകുന്ന ഒരു കാര്യമായിരുന്നു. മറ്റൊരു ക്ലബ്ബ് മുംബൈ സിറ്റി എഫ്സിയാണ്.ദിമി മുംബൈയിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
പക്ഷേ ഇവിടെയും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വസിക്കാൻ കഴിയുന്ന ഒരു കാര്യമുണ്ട്. എന്തെന്നാൽ മുംബൈ സിറ്റി പുതുതായി ഒരു താരത്തെ ടീമിലേക്ക് എത്തിച്ചിട്ടുണ്ട്.സ്ലോവേനിയൻ താരമായ യാക്കൂബ് വോയ്‌റ്റസിനെയാണ് അവർ സ്വന്തമാക്കിയിട്ടുള്ളത്.ദിമി യുടെ അതേ പൊസിഷനിൽ തന്നെ കളിക്കുന്ന സ്ട്രൈക്കറാണ് ഇദ്ദേഹം.അത്കൊണ്ട് തന്നെ ദിമി ഇനി മുംബൈയിലേക്ക് പോവാൻ സാധ്യത കുറവാണ്.മുംബൈയും വലിയ ഒരു താല്പര്യം കാണിച്ചേക്കില്ല.
ദിമിയെ കൺവിൻസ് ചെയ്യിക്കുക എന്ന ഒരു പ്രധാന വെല്ലുവിളിയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്. അതേസമയം ദിമി ഗ്രീസിൽ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്വന്തം രാജ്യമായ ഗ്രീസിൽ നിന്നും ഓഫറുകൾ ലഭിച്ചു കഴിഞ്ഞാൽ അദ്ദേഹം അങ്ങോട്ട് പോവാൻ സാധ്യതയുണ്ട്. അത് തീർച്ചയായും ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി ഉയർത്തുന്ന മറ്റൊരു കാര്യമാണ്.