കേരള ബ്ലാസ്റ്റേഴ്സ് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എന്തെന്നാൽ പ്രകടനം മോശമായി തുടങ്ങിയിട്ടുണ്ട്, പരിക്ക് മൂലം ഒട്ടേറെ താരങ്ങളെ ലഭ്യമല്ല. ഈ രണ്ട് കാര്യങ്ങളും പരിശീലകൻ ഇവാൻ വുക്മനോവിച്ചിന് ഏറെ തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. എത്രയും പെട്ടെന്ന് സ്ഥിതിഗതികൾ മാറ്റാൻ കഴിഞ്ഞിട്ടില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകാൻ സാധ്യതയുണ്ട്.
അഡ്രിയാൻ ലൂണയെ നഷ്ടമായതാണ് ഏറ്റവും വലിയ തിരിച്ചടി. കൂടാതെ സ്ട്രൈക്കർ പെപ്രയെ കൂടി ക്ലബ്ബിന് നഷ്ടമായിട്ടുണ്ട്.ഈ സീസണിൽ അദ്ദേഹം ഇനി കളിക്കില്ല. ചുരുക്കത്തിൽ ദിമി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട താരങ്ങളെ അധികവും ആശ്രയിച്ചു കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് മുന്നോട്ടുപോകുന്നത്. ഇതിനിടെ ക്യാമ്പിൽ നിന്നും ആശങ്കപ്പെടുത്തുന്ന ഒരു കാര്യമാണ് ഫുട്ബോൾ എക്സ്ക്ലൂസീവ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതായത് ഇന്നലത്തെ ട്രെയിനിങ് സെഷനിൽ സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസ് പങ്കെടുത്തിട്ടില്ല. മസിൽ സ്ട്രയിൻ കാരണം അദ്ദേഹം വിശ്രമം എടുക്കുകയായിരുന്നു. തുടർച്ചയായി നിരന്തരം മത്സരങ്ങൾ കളിക്കേണ്ടി വരുമ്പോൾ മസിൽ സ്ട്രെയിനുകൾ ഉണ്ടാവുന്നത് സ്വാഭാവികമായ കാര്യമാണ്.അതുകൊണ്ടാണ് അദ്ദേഹം വിശ്രമം എടുത്തിട്ടുള്ളത്.
ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല, അദ്ദേഹം അധികം വൈകാതെ തന്നെ ട്രെയിനിങ് ക്യാമ്പിൽ ജോയിൻ ചെയ്യുമെന്നാണ് ഫുട്ബോൾ എക്സ്ക്ലൂസിവ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.പക്ഷേ ആരാധകരെ സംബന്ധിച്ചിടത്തോളം ഇതും ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണ്. കാരണം ദിമിയെ കൂടി നഷ്ടമായി കഴിഞ്ഞാൽ ക്ലബ്ബിന്റെ ഈ സീസൺ അവസാനിച്ചു കഴിഞ്ഞു എന്ന് പറയുന്നതാവും ശരി. കാരണം അഡ്രിയാൻ ലൂണ പോയിട്ടും ബ്ലാസ്റ്റേഴ്സിനെ താങ്ങി നിർത്തുന്നത് ദിമി എന്ന സ്ട്രൈക്കറുടെ ഗോളടി മികവ് തന്നെയാണ്. പക്ഷേ അദ്ദേഹത്തെ കൂടെ നഷ്ടമായാൽ ക്ലബ്ബിന് അത് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.
എന്നാൽ ചെറിയ വിശ്രമത്തിനുശേഷം ദിമി തിരിച്ചെത്തും തന്നെയാണ് അറിയാൻ സാധിക്കുന്നത്.ക്ലബ്ബിന്റെ അടുത്ത മത്സരം വരുന്ന പന്ത്രണ്ടാം തീയതിയാണ്.അതുകൊണ്ടുതന്നെ ആവശ്യമായ സമയം ഇവിടെ അവശേഷിക്കുന്നുണ്ട്. കൊച്ചി കലൂരിൽ വച്ച് നടക്കുന്ന ആ മത്സരത്തിൽ പഞ്ചാബ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.