ദിമിക്ക് ബ്ലാസ്റ്റേഴ്സിൽ തുടരണം,എന്നാൽ നിലപാടുകൾ മാറ്റാതെ ഇരുകൂട്ടരും, എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്?

കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റ നിരയിലെ സൂപ്പർതാരമായ ദിമിയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് ഈ സീസൺ അവസാനിക്കുന്നതോടുകൂടി പൂർത്തിയാകും. ഈ കരാർ പുതുക്കാതെ ദിമി ക്ലബ്ബിനോട് ഗുഡ് ബൈ പറയും എന്നുള്ള റൂമറുകൾ നേരത്തെ പുറത്തുവന്നിരുന്നു. താരത്തിന്റെ കാര്യത്തിലെ ഏറ്റവും പുതിയ റിപ്പോർട്ട് ഇപ്പോൾ പ്രമുഖ മാധ്യമമായ സ്പോർട്സ് കീഡ പുറത്ത് വിട്ടിട്ടുണ്ട്.അതായത് കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാൻ ദിമി തയ്യാറാണ്. അദ്ദേഹത്തെ നിലനിർത്താൻ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിനും താല്പര്യം.പക്ഷേ ഇവിടെ ഒരു പ്രശ്നം നിലനിൽക്കുന്നുണ്ട്. താരത്തിന്റെ കോൺട്രാക്ട് പുതുക്കാൻ വേണ്ടിയുള്ള ഒരു ഓഫർ ബ്ലാസ്റ്റേഴ്സ് നൽകിയിട്ടുണ്ട്. പക്ഷേ ദിമിയുടെ ക്യാമ്പ് ആവശ്യപ്പെടുന്നതിലും താഴെ നിൽക്കുന്ന ഒരു ഓഫറാണ് അത്. കൂടുതൽ മെച്ചപ്പെട്ട സാലറി താൻ അർഹിക്കുന്നു എന്നാണ് ദിമി വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഡിമാൻഡ് വലുതാണ്. കൂടുതൽ സാലറി അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

തന്റെ ഡിമാൻഡ് ഒരു മാസം മുൻപ് തന്നെ ദിമി ക്ലബ്ബിന് മുന്നിൽ അവതരിപ്പിച്ചതാണ്.എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ഇതിന് വഴങ്ങിയിട്ടില്ല.നേരത്തെ നൽകിയ ഓഫറിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ബ്ലാസ്റ്റേഴ്സ്. എന്നാൽ ഓഫർ വർദ്ധിപ്പിക്കാതെ കോൺട്രാക്ട് പുതുക്കില്ല എന്ന് നിലപാടിൽ തന്നെയാണ് ദിമി ഉള്ളത്. ചുരുക്കത്തിൽ യാതൊരുവിധ പുരോഗതിയും ഇല്ല എന്നാണ് ഇവരും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ക്ലബ്ബുകൾ തന്നെ അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി രംഗത്തുണ്ട്.മാത്രമല്ല വിദേശത്ത് ക്ലബ്ബുകളിൽ നിന്നും അദ്ദേഹത്തിന് ഓഫർ ഉണ്ട്. ശരിയായ ഓഫറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ദിമി ഉള്ളത് എന്നാണ് ഇവർ കണ്ടെത്തിയിട്ടുള്ളത്. അതായത് മികച്ച ഓഫർ വന്നു ദിമി ക്ലബ്ബ് വിടുക തന്നെ ചെയ്യും. അല്ലെങ്കിൽ ബ്ലാസ്റ്റേഴ്സ് മികച്ച ഓഫർ നൽകിക്കൊണ്ട് അദ്ദേഹത്തെ നിലനിർത്തണം.അദ്ദേഹത്തെ നഷ്ടമായാൽ ബ്ലാസ്റ്റേഴ്സിന് അത് വലിയ തിരിച്ചടിയായിരിക്കും.

2022/23 സീസണിലായിരുന്നു ഈ താരം ഫ്രീ ട്രാൻസ്ഫറിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. തകർപ്പൻ പ്രകടനമാണ് ആ സീസണിൽ അദ്ദേഹം നടത്തിയത്. 20 മത്സരങ്ങളിൽ നിന്ന് പത്ത് ഗോളുകളും മൂന്ന് അസിസ്റ്റുകളും ഇദ്ദേഹം നേടി.ഈ സീസണിൽ 17 മത്സരങ്ങൾ കളിച്ച താരം 13 ഗോളുകളും മൂന്ന് അസിസ്റ്റുകളും ലീഗിൽ സ്വന്തമാക്കി. ക്ലബ്ബിന് വേണ്ടി 29 ഗോൾ പങ്കാളിത്തങ്ങൾ ആകെ വഹിച്ചിട്ടുള്ള താരം കൂടിയാണ് ദിമി.അദ്ദേഹത്തെ നഷ്ടമായാൽ അത് ക്ലബ്ബിന് വലിയ തിരിച്ചടിയായിരിക്കും.

DimitriosKerala Blasters
Comments (0)
Add Comment