കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കഴിഞ്ഞ രണ്ട് സീസണുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ പ്രധാനപ്പെട്ട താരത്തെയാണ് ഇപ്പോൾ ക്ലബ്ബിന് നഷ്ടമായിരിക്കുന്നത്.ദിമിത്രിയോസ് ക്ലബ്ബിനോട് വിട പറഞ്ഞു കഴിഞ്ഞു.ദിമി തന്നെയാണ് ഇക്കാര്യം ആദ്യം സ്ഥിരീകരിച്ചത്.ക്ലബ്ബുമായുള്ള രണ്ടു വർഷത്തെ ബന്ധം അവസാനിപ്പിക്കുകയാണ് എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ ദിമിക്ക് താല്പര്യമുണ്ടായിരുന്നു.ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് പുതുക്കാൻ വേണ്ടി ഒരു ഓഫർ നൽകുകയും ചെയ്തിരുന്നു.എന്നാൽ താരം അത് നിരസിക്കുകയായിരുന്നു.ബ്ലാസ്റ്റേഴ്സ് ഓഫർ ചെയ്തതിനേക്കാൾ കൂടുതൽ സാലറിയായിരുന്നു അദ്ദേഹത്തിന് ആവശ്യം. എന്നാൽ അത് നൽകാൻ ബ്ലാസ്റ്റേഴ്സ് തയ്യാറായില്ല. ഇതോടുകൂടിയാണ് ഇത് വിഭാഗവും തമ്മിലുള്ള ബന്ധം അവസാനിച്ചത്.
താരം ആവശ്യപ്പെട്ട സാലറി നൽകാമായിരുന്നു എന്നാണ് ചില ആരാധകർ അഭിപ്രായപ്പെടുന്നത്. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ പിടിപ്പു കേട്കൊണ്ടാണ് അദ്ദേഹത്തെ നഷ്ടമായതെന്നും ആരാധകർ ആരോപിക്കുന്നുണ്ട്. എന്നാൽ മറ്റൊരു റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നു കഴിഞ്ഞിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ഇത് ദിമിയെ കൈവിട്ടതിന് കൃത്യമായ കാരണമുണ്ട് എന്നാണ്.
ദിമി ആവശ്യപ്പെടുന്ന സാലറി വളരെ വലുതാണ്.അത്രയും വലിയ തുക നൽകിക്കൊണ്ട് അദ്ദേഹത്തെ നിലനിർത്തേണ്ട ആവശ്യമില്ല. മറിച്ച് ഇത്ര വലിയ സാലറി നൽകാതെ തന്നെ മികച്ച സ്ട്രൈക്കർമാരെ കൊണ്ടുവരാൻ കഴിയും.ഈയൊരു പ്ലാൻ ഉള്ളതുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ സ്കിൻകിസ് ദിമിയെ കൈവിട്ടു കളഞ്ഞത്. അതായത് ദിമിക്ക് പകരം മറ്റൊരു മികച്ച സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സ് കണ്ടെത്തും എന്നർത്ഥം.
താരങ്ങളെ കണ്ടെത്തുന്നതിൽ ബ്ലാസ്റ്റേഴ്സ് ഒരിക്കലും പരാജയപ്പെട്ടിട്ടില്ല.മറിച്ച് താരങ്ങളെ നിലനിർത്തുന്നതിലാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടുള്ളത്.അഡ്രിയാൻ ലൂണയെ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് നിലനിർത്താൻ കഴിഞ്ഞിട്ടുള്ളത്. ഏതായാലും മികച്ച ഒരു പകരക്കാരനെ സ്പോട്ടിംഗ് ഡയറക്ടർ കൊണ്ടുവരുമെന്നുള്ള ഒരു പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ.