കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയെ നഷ്ടമായത് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഒരു തിരിച്ചടിയാണ്. ബ്ലാസ്റ്റേഴ്സിന്റെ എഞ്ചിനെയാണ് ക്ലബ്ബിന് നഷ്ടമായിരിക്കുന്നത്. 9 ലീഗ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും ലൂണ നേടിയിരുന്നു.അദ്ദേഹം ഓരോ മത്സരത്തിലും ഉണ്ടാക്കിയിരുന്ന ഇമ്പാക്ട് വളരെ വലുതായിരുന്നു.
അത്തരത്തിലുള്ള ഒരു താരത്തെയാണ് കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരിക്കുന്നത്. സീസണിന്റെ സെക്കൻഡ് ലെഗ്ഗില്‍ അദ്ദേഹത്തെ മിസ്സ് ചെയ്യും എന്ന കാര്യത്തിൽ യാതൊരുവിധ സംശയങ്ങളും ഇല്ല. അക്കാര്യം കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കറായ ദിമി പറഞ്ഞിട്ടുണ്ട്.ലൂണ പോയതോടുകൂടി തങ്ങൾ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും ദിമി സംസാരിച്ചിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് അഡ്രിയാൻ ലൂണ.അദ്ദേഹത്തെ നഷ്ടപ്പെടുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.പക്ഷേ ഇത് ഫുട്ബോളാണ്.നമുക്ക് ഒന്നും തന്നെ പ്രവചിക്കാൻ സാധിക്കില്ല.ഞങ്ങൾ തീർച്ചയായും കരുത്തരാവേണ്ടതുണ്ട്.ലൂണയെ ഞങ്ങൾ മിസ്സ് ചെയ്യുന്നു.ഒരു താരമായി കൊണ്ടും ഒരു ക്യാപ്റ്റനായി കൊണ്ടും അദ്ദേഹത്തെ ഞങ്ങൾ മിസ്സ് ചെയ്യുന്നുണ്ട്.
ഇത്രയും കാലം ഞങ്ങളെ സംബന്ധിച്ചിടത്തോളം അവസരങ്ങൾ ഒരുക്കി തന്നിരുന്നത് ലൂണ തന്നെയായിരുന്നു.പക്ഷേ അദ്ദേഹം ഇപ്പോൾ ഇല്ല,അതുകൊണ്ടുതന്നെ ആ ഉത്തരവാദിത്വം ഞങ്ങൾക്ക് ഏറ്റെടുക്കേണ്ടി വന്നു.പെപ്ര ഉള്ളതുകൊണ്ട് തന്നെ ഞാൻ കുറച്ച് പിറകിലേക്ക് ഇറങ്ങിക്കൊണ്ട് ടീമിന്റെ ബിൽഡ് അപ്പിൽ സഹായിക്കാറുണ്ട്.പെപ്ര പിറകിലേക്ക് പോകുന്ന സമയത്ത് ഞാൻ ഫോർവേഡ് ആയി കൊണ്ട് തുടരും,ഇതാണ് ദിമി പറഞ്ഞിട്ടുള്ളത്.
അതായത് അഡ്രിയാൻ ലൂണയുടെ വിടവ് നികത്താൻ വേണ്ടി രണ്ടുപേരും സന്ദർഭോചിതമായി പുറകിലേക്ക് ഇറങ്ങി കളിക്കാറുണ്ട്.ലൂണയുടെ അഭാവത്തിലും കഴിഞ്ഞ മത്സരങ്ങളിൽ ഒക്കെ തന്നെ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.മുംബൈ, മോഹൻ ബഗാൻ തുടങ്ങിയവരെ പരാജയപ്പെടുത്തിയത് ബ്ലാസ്റ്റേഴ്സിന്റെ ശക്തി തെളിയിക്കുന്ന ഒരു കാര്യമാണ്.