കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയെ പരിക്ക് മൂലമാണ് ക്ലബ്ബിന് നഷ്ടമായത്. അദ്ദേഹത്തിന് ഇനി ഈ സീസൺ കളിക്കാനാവില്ല.അദ്ദേഹത്തിന്റെ പകരക്കാരന് വേണ്ടിയുള്ള അന്വേഷണങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും പ്രധാനപ്പെട്ട താരത്തെയാണ് കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. 3 ഗോളുകളും നാല് അസിസ്റ്റുകളും ഈ സീസണിൽ അദ്ദേഹം കരസ്ഥമാക്കിയിരുന്നു.
പക്ഷേ അദ്ദേഹത്തിന്റെ അഭാവത്തിലും കേരള ബ്ലാസ്റ്റേഴ്സ് നന്നായി കളിച്ച വിജയങ്ങൾ നേടുന്നു എന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. അതിനുശേഷം മോഹൻ ബഗാന് അവരുടെ മൈതാനത്ത് വച്ച് പരാജയപ്പെടുത്തി.ഇതെല്ലാം കേരള ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് കാണിക്കുന്ന ഒന്നാണ്.
ഈ വിജയങ്ങളെക്കുറിച്ച് ഇപ്പോൾ സൂപ്പർ സ്ട്രൈക്കർ ആയ ദിമിത്രിയോസ് സംസാരിച്ചിട്ടുണ്ട്. അതായത് ഈ വിജയങ്ങൾ ലൂണയുടേത് കൂടിയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ലൂണയുടെ അഭാവത്തിൽ തങ്ങൾ എല്ലാവരും ഒരുമിച്ച് നിന്ന് വിജയത്തിന് വേണ്ടി പോരാടുമെന്നും ദിമി പറഞ്ഞിട്ടുണ്ട്.ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദിമി പറഞ്ഞത് ഇപ്രകാരമാണ്.
ലൂണയുടെ അഭാവം തീർച്ചയായും പ്രശ്നങ്ങൾ സൃഷ്ടിക്കും.എന്തെന്നാൽ അദ്ദേഹം ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ്.ഞങ്ങളെല്ലാവരും ഒരുമിച്ച് നിൽക്കും,എന്നിട്ട് അദ്ദേഹത്തിന് വേണ്ടി കളിക്കും.ഈ വിജയങ്ങൾ അഡ്രിയാൻ ലൂണയുടേത് കൂടിയാണ്,ദിമി പറഞ്ഞു.
മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ദിമി നടത്തിക്കൊണ്ടിരിക്കുന്നത്.10 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ നേടിയ താരം തന്നെയാണ് ഈ ഇന്ത്യൻ സൂപ്പർ ലീഗിലെ ടോപ്പ് സ്കോറർ.റോയ് കൃഷ്ണയും അദ്ദേഹത്തിന് ഒപ്പമുണ്ട്. വരുന്ന മത്സരങ്ങളിൽ ഒക്കെ തന്നെയും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ ദിമി തന്നെയാണ്.