കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ രണ്ടാം മത്സരത്തിനു വേണ്ടി ഇന്ന് ബൂട്ടണിയുകയാണ്.ജംഷെഡ്പൂർ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ന് രാത്രി എട്ടുമണിക്കാണ് ഈ മത്സരം നടക്കുക. കൊച്ചിയിലെ മഞ്ഞക്കടലിനു മുന്നിൽ വെച്ചായിരിക്കും ഈ മത്സരം അരങ്ങേറുക.
ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയെ തോൽപ്പിക്കാൻ കഴിഞ്ഞത് ബ്ലാസ്റ്റേഴ്സിന് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്.കൊച്ചിയിൽ വെച്ച് നടന്ന ആ മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു വിജയം. അതോടുകൂടി ഒരു റെക്കോർഡും കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു.ഓപ്പണിങ് മാച്ചുകളിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ക്ലബ്ബായി മാറാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. 5 ഓപ്പണിങ് മാച്ചുകളിലാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്.
ഇന്നത്തെ മത്സരത്തിൽ സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചേക്കും. പക്ഷേ അദ്ദേഹം സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകുമോ അതല്ല സബ്സ്റ്റിറ്റ്യൂട്ട് റോളിൽ ആയിരിക്കുമോ എന്ന കാര്യത്തിൽ മാത്രമാണ് സംശയങ്ങളുള്ളത്. നിലവിൽ നിരവധി സ്ട്രൈക്കർമാരെ കേരള ബ്ലാസ്റ്റേഴ്സിന് ലഭ്യമാണ്. ഇതേക്കുറിച്ച് ദിമി ഒരു കാര്യം പറഞ്ഞിട്ടുണ്ട്.കളത്തിലേക്ക് എത്താൻ ബ്ലാസ്റ്റേഴ്സിലെ താരങ്ങൾക്കിടയിൽ തന്നെ ഒരു മത്സരം നടക്കുന്നുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞത്.
#𝗦𝗨𝗣𝗘𝗥𝗦𝗨𝗡𝗗𝗔𝗬 𝗜𝗦 𝗨𝗣𝗢𝗡 𝗨𝗦! ⚡⚽
— Kerala Blasters FC (@KeralaBlasters) October 1, 2023
We are all set to host Jamshedpur FC on Matchday 2️⃣ of the #ISL! ⚽🙌
📺 Watch the #ISL live only on @JioCinema & @Sports18 #KBFCJFC #KBFC #KeralaBlasters pic.twitter.com/3DxnVx4VAI
കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരക്ക് ഇത്തവണ മൂർച്ച കൂടിയിട്ടുണ്ട്.കൂടുതൽ താരങ്ങൾ മുന്നേറ്റ നിരയിലേക്ക് എത്തിയിട്ടുണ്ട്.അതുകൊണ്ടുതന്നെ ക്ലബ്ബ് കൂടുതൽ സ്ട്രോങ്ങായി.വന്നവരെല്ലാം മികച്ച താരങ്ങളാണ്. അതുകൊണ്ടുതന്നെ കളിക്കളത്തിലേക്ക് എത്താൻ ഞങ്ങൾക്കിടയിൽ തന്നെ ഒരു മത്സരം ഇപ്പോൾ നടക്കുന്നുണ്ട്,ഇതാണ് ദിമി പറഞ്ഞിട്ടുള്ളത്.
The Greek God returns to the fortress tomorrow! 🐘🏟️
— Kerala Blasters FC (@KeralaBlasters) September 30, 2023
Get your tickets now from ➡️ https://t.co/bz1l18bFwf to watch Dimi in action against Jamshedpur FC 📲#KBFCJFC #KBFC #KeralaBlasters pic.twitter.com/NHyoG9JoTE
ദിമിയുടെ തിരിച്ചുവരവ് കേരള ബ്ലാസ്റ്റേഴ്സിന് ഏറെ ആവേശം പകരുന്ന കാര്യമാണ്. കഴിഞ്ഞ സീസണിൽ ഒട്ടേറെ ഗോളുകൾ അടിച്ചുകൂട്ടിയ ദിമി അതിനേക്കാൾ മികവിൽ ഇത്തവണ കളിക്കും എന്ന ഒരു ഉറപ്പ് ആരാധകർക്ക് നൽകിയിട്ടുണ്ട്.അദ്ദേഹത്തിൽ നിന്നും കൂടുതൽ ഗോളുകൾ തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.