ദുബൈയിൽ എത്തിയ ഞാൻ അന്താളിച്ചുപോയി:മഞ്ഞപ്പടയെ കുറിച്ച് ദിമിത്രിയോസിന് പറയാനുള്ളത്.

കഴിഞ്ഞ സീസണിലായിരുന്നു ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസ് കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം യാത്ര ആരംഭിച്ചത്. കഴിഞ്ഞ സീസണിൽ ഗോളടിച്ചു കൂട്ടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഈ സീസണിലും കാര്യങ്ങൾക്ക് മാറ്റം ഒന്നുമില്ല.മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞുള്ള മത്സരത്തിൽ ഇരട്ട ഗോളുകൾ ഈ സ്ട്രൈക്കർ സ്വന്തമാക്കിയിരുന്നു.

ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ദിമിയാണ്.16 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഈ സീസണിൽ നാല് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിന്റെ വളരെ പ്രധാനപ്പെട്ട ഒരു താരമാണ് ഇദ്ദേഹം.ദിവസങ്ങൾക്കു മുന്നേ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ വെബ്സൈറ്റിന് അദ്ദേഹം ഒരു ഇന്റർവ്യൂ നൽകിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ചും ആരാധകരെ കുറിച്ചും ഒരുപാട് കാര്യം അദ്ദേഹം സംസാരിച്ചിട്ടുണ്ട്.

മഞ്ഞപ്പടയുടെ പിന്തുണ ഞെട്ടിപ്പിക്കുന്നതാണ് എന്നത് ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.ആദ്യമായി ഹോം മത്സരത്തിന് എത്തിയ സമയത്ത് താൻ അന്താളിച്ചു പോയി എന്നാണ് ദിമി പറഞ്ഞിട്ടുള്ളത്.ദുബൈയിൽ എത്തിയപ്പോൾ അവിടെയും നിരവധി ആരാധകരെ കണ്ടത് തന്നെ ശരിക്കും അത്ഭുതപ്പെടുത്തി എന്നും ഈ സ്ട്രൈക്കർ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.

സത്യം പറഞ്ഞാൽ ഇത്രയും വലിയ ഒരു ആരാധക പിന്തുണ ഈ ടീമിന് ഉണ്ടെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.ടീമിന് വലിയ ആരാധകവൃന്ദം ഉണ്ടെന്നും അത് അതിശയിപ്പിക്കുന്നതാണെന്നും എന്നോട് പറഞ്ഞിരുന്നു. പക്ഷേ ആദ്യ മത്സരം കളിച്ചപ്പോൾ കണ്ടത് ഞാൻ പ്രതീക്ഷിച്ചതിനുമപ്പുറമായിരുന്നു,എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല,കാരണം അത്രയധികം ആളുകൾ. പക്ഷേ അത് ഹോം സ്റ്റേഡിയത്തിൽ മാത്രമല്ല. ഞാൻ വന്നപ്പോൾ ടീം ദുബായിൽ ആയിരുന്നു. അവിടെയും 5000 പേരോളം ഉണ്ടായിരുന്നു.ഞാൻ ആശ്ചര്യപ്പെട്ടു.എന്താണീ സംഭവിക്കുന്നതെന്ന് ഞാൻ ചോദിച്ചു.ഞങ്ങളുടെ ആരാധകർ ശരിക്കും അത്ഭുതകരമാണ്. ഞങ്ങൾ നാട്ടിലായാലും പുറത്തായാലും എല്ലായിടത്തും അവർ ഞങ്ങളെ വളരെയധികം പിന്തുണയ്ക്കുന്നു,ഇതാണ് ദിമി ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ശക്തി ആരാധകരാണ് എന്ന കാര്യത്തിൽ സംശയങ്ങൾ ഇല്ല. പക്ഷേ ഈ ആരാധകർക്ക് ഒരു കിരീടം നേടി കൊടുക്കാൻ ബ്ലാസ്റ്റേഴ്സിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല. 10 വർഷങ്ങൾ പിന്നിട്ടിട്ടും കിരീടം ഇല്ലാതെ ബ്ലാസ്റ്റേഴ്സ് മുന്നോട്ടുപോവുകയാണ്. അർഹിച്ച കിരീടം ഇത്തവണയെങ്കിലും ലഭിക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ ഉള്ളത്.

DimitriosKerala Blasters
Comments (0)
Add Comment