ആ താരം ഞെട്ടിച്ചു കളഞ്ഞു : ഈ സീസണിലെ മലയാളി താരത്തിന്റെ പ്രകടനത്തെ കുറിച്ച് ദിമി!
കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ വജ്രായുധം നിലവിൽ സ്ട്രൈക്കർ ദിമിയാണ് കണ്ണും പൂട്ടി പറയാൻ സാധിക്കും. കാരണം അദ്ദേഹത്തെ ആശ്രയിച്ചാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് മുന്നേറുന്നത്. മുന്നേറ്റ നിരയിലെ മറ്റാരും തന്നെ ഗോളടിക്കുന്നില്ല.ദിമി മാത്രമാണ് ഗോളടിച്ചുകൊണ്ട് ക്ലബ്ബിനെ ആവശ്യമായ ബ്രേക്ക്ത്രൂകൾ നൽകുന്നത്.
ഈ സീസണിൽ നിന്നും പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ദിമി നടത്തിക്കൊണ്ടിരിക്കുന്നത്. 13 ഗോളുകൾ അദ്ദേഹം ഐഎസ്എല്ലിൽ ക്ലബ്ബിന് വേണ്ടി നേടി.ടോപ് സ്കോറർ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ മത്സരങ്ങളിൽ ഒക്കെ തന്നെയും ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയ താരമാണ് ദിമി.ഈ താരം പുതുതായി ഒരു അഭിമുഖം നൽകിയിരുന്നു.
ഈ സീസണിൽ ഏറ്റവും കൂടുതൽ ഇംപ്രൂവ് ആയ താരം ആരാണ് എന്ന് അദ്ദേഹത്തോട് ചോദിച്ചിരുന്നു. മലയാളി താരമായ വിബിൻ മോഹനനെയാണ് ദിമി തിരഞ്ഞെടുത്തിട്ടുള്ളത്.വിബിൻ ഞെട്ടിച്ചു കളഞ്ഞു എന്നാണ് ഈ സ്ട്രൈക്കറുടെ അഭിപ്രായം. കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ സ്ഥിര സാന്നിധ്യമാണ് വിബിൻ.മികച്ച പ്രകടനമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് വേണ്ടി കേവലം 21 വയസ്സുള്ള താരം നടത്തിക്കൊണ്ടിരിക്കുന്നത്.
അദ്ദേഹത്തെ കൃത്യമായി ഉപയോഗപ്പെടുത്താൻ പരിശീലകൻ വുക്മനോവിച്ചിന് സാധിക്കുന്നുണ്ട്. ഇന്ത്യൻ ദേശീയ ടീമിലേക്ക് ഉൾപ്പെടുത്തണമെന്ന ആവശ്യം ഐഎം വിജയൻ ഉൾപ്പെടെയുള്ളവർ ഉന്നയിച്ചിരുന്നു. താരത്തിന്റെ പ്രതിഭ തന്നെയാണ് അതിന് കാരണം.
വളരെയധികം മെച്യൂരിറ്റിയോട് കൂടി കളിക്കളത്തിൽ കളിക്കാൻ കഴിയുന്നു എന്നാണ് ഈ മധ്യനിര താരത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.ഈ സീസണിൽ തന്നെയാണ് അദ്ദേഹം കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത്. ഇപ്പോൾ ദിമിയും അത് തന്നെ ശരിവെക്കുകയാണ് ചെയ്യുന്നത്