ബ്ലാസ്റ്റേഴ്സിന് പുറമേ ദിമിക്ക് എത്ര ഓഫറുകൾ ലഭിച്ചു? ആശങ്കാജനകമായ വിവരങ്ങൾ പറഞ്ഞ് മെർഗുലാവോ!
ഇപ്പോൾ അവസാനിച്ച ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോൾഡൻ ബൂട്ട് ജേതാവാണ് ദിമിത്രിയോസ്.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ കേവലം 17 ഐഎസ്എൽ മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 13 ഗോളുകൾ അദ്ദേഹം നേടുകയായിരുന്നു. അദ്ദേഹത്തേക്കാൾ എത്രയോ കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങൾക്ക് പോലും ദിമിയെ മറികടക്കാൻ കഴിഞ്ഞിരുന്നില്ല.ദിമി എത്രത്തോളം മികച്ച സ്ട്രൈക്കറാണ് എന്നതിന്റെ തെളിവാണ് ഇത്.
പക്ഷേ ആരാധകർക്ക് ദിമിയുടെ കാര്യത്തിൽ ആശങ്കയാണ്. അദ്ദേഹത്തിന്റെ ബ്ലാസ്റ്റേഴ്സുമായുള്ള കരാർ പൂർത്തിയാവുകയാണ്. ഈ കരാർ ഇതുവരെ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. കരാർ പുതുക്കാൻ വേണ്ടിയുള്ള ഒരു പുതിയ ഓഫർ ബ്ലാസ്റ്റേഴ്സ് താരത്തിന് നൽകിയിട്ടുണ്ട്.
എന്നാൽ ദിമി അത് സ്വീകരിച്ചിട്ടില്ല.ദിമി ആഗ്രഹിക്കുന്ന പോലെയുള്ള ഒരു ഓഫർ ക്ലബ്ബിൽ നിന്നും ലഭിച്ചിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം മറ്റുള്ള ക്ലബ്ബുകളിൽ നിന്നും ദിമിക്ക് ഓഫറുകൾ ലഭിച്ചിട്ടുണ്ട്.എത്ര ക്ലബ്ബുകളിൽ നിന്ന് ഈ സ്ട്രൈക്കർക്ക് ഓഫറുകൾ ലഭിച്ചിട്ടുണ്ട് എന്നത് ഒരു ആരാധകൻ മെർഗുലാവോയോട് ചോദിച്ചിരുന്നു.ആശങ്കാജനകമായ ഒരു ഉത്തരമാണ് അദ്ദേഹം നൽകിയത്.
ബ്ലാസ്റ്റേഴ്സിന് കൂടാതെ മൂന്ന് ക്ലബ്ബുകളിൽ നിന്ന് അദ്ദേഹത്തിന് ഓഫറുകൾ ഉണ്ട് എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.അതിന ർത്ഥം കാര്യങ്ങൾ അത്ര പന്തിയല്ല. വളരെ ആകർഷകമായ ഓഫറുകൾ അദ്ദേഹത്തിന്റെ മുന്നിലുണ്ട്. അദ്ദേഹം ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനുള്ള സാധ്യതകൾ അവിടെ അവശേഷിക്കുന്നുണ്ട്. ഈ മൂന്ന് ക്ലബ്ബുകൾ ഏതൊക്കെയാണ് എന്നത് മെർഗുലാവോ വ്യക്തമാക്കിയിട്ടില്ല. പക്ഷേ ബംഗളൂരു എഫ്സി, ഈസ്റ്റ് ബംഗാൾ എന്നിവർ ഒരുപാട് കാലമായി താരത്തെ നോട്ടമിട്ടവരാണ്.
ഈ രണ്ടു ക്ലബ്ബുകളും അതിൽ ഉൾപ്പെടുന്നു എന്നത് വ്യക്തമാണ്. ഏതായാലും ഗോൾഡൻ ബൂട്ട് ജേതാവിന് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ പോര് നടക്കുന്നുണ്ട്. ഈ പോരിനിടയിൽ അദ്ദേഹത്തെ നിലനിർത്തുക എന്നുള്ളത് ശ്രമകരമായ ജോലിയാണ്.ബ്ലാസ്റ്റേഴ്സ് അത് നിറവേറ്റും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.