ഗോൾ നേടിയ ആവേശത്തിൽ സകലതും മറന്നു,ദിമിത്രിയോസ് ഇനി അടുത്ത മത്സരത്തിൽ പുറത്തിരിക്കേണ്ടിവരും,ആരാധകർക്ക് വമ്പൻ നിരാശ.

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ആറാം റൗണ്ട് മത്സരത്തിൽ ഒരു കിടിലൻ വിജയം സ്വന്തമാക്കി കഴിഞ്ഞു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. അവരുടെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്സ് ഈ തകർപ്പൻ വിജയം സ്വന്തമാക്കിയത്.വിജയത്തോടുകൂടി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കാനും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഡൈസുക്കെ സക്കായിയാണ് ആദ്യ ഗോൾ നേടിയത്.അഡ്രിയാൻ ലൂണയായിരുന്നു അസിസ്റ്റ് നൽകിയിരുന്നത്. പിന്നീട് പെനാൽറ്റികൾ സേവ് ചെയ്തു കൊണ്ട് ഗോൾകീപ്പർ സച്ചിൻ സുരേഷ് ഹീറോയായി മാറുകയായിരുന്നു. അതിന്റെ ശേഷമാണ് ദിമിത്രിയോസിന്റെ ഗോൾ പിറന്നത്.ഈ ഗോളാണ് യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയത്തിലേക്ക് തുണയായത്.

ഈസ്റ്റ് ബംഗാൾ പ്രതിരോധനിര താരങ്ങളുടെ പിഴവിൽ നിന്നും തനിക്ക് ലഭിച്ച ബോൾ അധികമൊന്നും ആലോചിക്കാതെ ദിമി ഗോളാക്കി മാറ്റുകയായിരുന്നു. ഈ ഗോൾ നേടിയപ്പോൾ വലിയ സെലിബ്രേഷനാണ് ഈ സ്ട്രൈക്കർ നടത്തിയിട്ടുള്ളത്. അദ്ദേഹം തന്റെ ജേഴ്സി ഊരിക്കൊണ്ട് ഗോൾ ആഘോഷിക്കുകയായിരുന്നു. പക്ഷേ ഇത് അബദ്ധമായി എന്ന് തന്നെ പറയേണ്ടിവരും.

എന്തെന്നാൽ അതിന്റെ കുറച്ചു മിനിറ്റുകൾക്ക് മുന്നേ ദിമി ഒരു യെല്ലോ കാർഡ് വഴങ്ങിയിരുന്നു. അതിനുശേഷമാണ് ഗോൾ നേടി ഈ സെലിബ്രേഷൻ വരുന്നത്.ഫുട്ബോളിലെ പുതിയ നിയമപ്രകാരം ജേഴ്സി ഊരിയുള്ള സെലിബ്രേഷൻ നിരോധിച്ചതാണ്. അതുകൊണ്ടുതന്നെ ദിമിക്ക് യെല്ലോ കാർഡ് ലഭിച്ചു.രണ്ട് യെല്ലോ കാർഡ് ലഭിച്ചതോടെ റെഡ് കാർഡ് കണ്ട് അദ്ദേഹത്തിന് പുറത്തു പോകേണ്ടിവന്നു.യഥാർത്ഥത്തിൽ തനിക്ക് ആദ്യം യെല്ലോ കാർഡ് ലഭിച്ചിരുന്നു എന്നത് മറന്നതുകൊണ്ടാണ് അദ്ദേഹം ജേഴ്‌സി ഊരിക്കൊണ്ടുള്ള സെലിബ്രേഷൻ നടത്തിയത്.

ചുരുക്കത്തിൽ ഗോൾ നേടിയതിന്റെ ആവേശത്തിൽ ഈ സ്ട്രൈക്കർ സകലതും മറക്കുകയായിരുന്നു. ഏതായാലും അടുത്ത ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ദിമിയുടെ സാന്നിധ്യം കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കില്ല.ഇത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഗോൾ നേടിക്കൊണ്ട് മികച്ച ഫോമിൽ നിൽക്കുമ്പോഴാണ് ഈ സ്ട്രൈക്കറെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമാകുന്നത്. അതും ശ്രദ്ധക്കുറവ് മൂലമാണ് എന്നത് ആരാധകരുടെ നിരാശ വർദ്ധിപ്പിക്കുന്നു.

DimitriosEast Bengal FcKerala Blasters
Comments (0)
Add Comment