ലൂണയെ മറികടന്ന് ദിമി, ഇനി ഇരുവരും തമ്മിലുള്ള പോരാട്ടം കാണാനാകുമോ?

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനമാണ് ഗ്രീക്ക് സൂപ്പർതാരമായ ദിമിത്രിയോസ് നടത്തിക്കൊണ്ടിരിക്കുന്നത്.ബ്ലാസ്റ്റേഴ്സ് നേടുന്ന ഭൂരിഭാഗം ഗോളുകളും ഇപ്പോൾ ദിമിയുടെ കാലുകളിൽ നിന്നാണ് പിറക്കുന്നത്.ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയും ഇന്ത്യൻ സൂപ്പർ ലീഗിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ദിമിയാണ്.15 മത്സരങ്ങളിൽ പങ്കെടുത്ത അദ്ദേഹം 12 ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അതായത് ആകെ 15 ഗോൾ പങ്കാളിത്തങ്ങൾ.

കഴിഞ്ഞ മോഹൻ ബഗാനെതിരെയുള്ള മത്സരത്തിൽ ദിമി രണ്ട് ഗോളുകൾ നേടിയിരുന്നു.ഇതോടുകൂടി അദ്ദേഹം പുതിയ ഒരു റെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട്. അതായത് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ നേടിയ താരം എന്ന റെക്കോർഡ് ഇപ്പോൾ ദിമിയുടെ പേരിലാണ് ഉള്ളത്. 34 ഗോൾ പങ്കാളിത്തങ്ങളാണ് അദ്ദേഹം ക്ലബ്ബിനായി സ്വന്തമാക്കിയിട്ടുള്ളത്.

കൃത്യമായ കണക്കുകളിലേക്ക് വന്നാൽ 42 മത്സരങ്ങൾ അദ്ദേഹം ക്ലബ്ബിന് വേണ്ടി കളിച്ചു. അതിൽ നിന്ന് 27 ഗോളുകളും ഏഴ് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കി. അങ്ങനെ 34 ഗോൾ പങ്കാളിത്തങ്ങൾ നേടി.കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയെയാണ് ഇക്കാര്യത്തിൽ ദിമി മറികടന്നിട്ടുള്ളത്. ക്ലബ്ബിന് വേണ്ടി 33 ഗോൾ പങ്കാളിത്തങ്ങളാണ് ലൂണ സ്വന്തമാക്കിയിട്ടുള്ളത്. 15 ഗോളുകളും 18 അസിസ്റ്റുകളുമാണ് ലൂണ കരസ്ഥമാക്കിയിട്ടുള്ളത്.

ഈ സീസണിൽ മൂന്ന് ഗോളുകളും 4 അസിസ്റ്റുകളും നേടി കൊണ്ട് മിന്നുന്ന ഫോമിലായിരുന്നു ലൂണ ഉണ്ടായിരുന്നത്.പിന്നീട് അദ്ദേഹത്തിന് പരിക്ക് കാരണം പുറത്തിരിക്കേണ്ടി വരികയായിരുന്നു. ഏതായാലും രണ്ട് പേരും തമ്മിലുള്ള പോരാട്ടത്തിൽ ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത് ദിമി തന്നെയാണ്. പക്ഷേ ഈ പോരാട്ടം ഇനി അധികകാലം കാണാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.

എന്തെന്നാൽ ദിമി ക്ലബ്ബ് വിടാനുള്ള സാധ്യതകൾ ഏറെയാണ്. അദ്ദേഹം മറ്റു ക്ലബ്ബുകളിലേക്ക് പോകാൻ താല്പര്യപ്പെടുന്നുണ്ട് എന്നുള്ള വാർത്തകൾ പുറത്തേക്ക് വന്നു കഴിഞ്ഞു.ഈ സീസണിൽ ഇനി ലൂണ കളിക്കുകയാണെങ്കിൽ അത് പ്ലേ ഓഫിൽ മാത്രമായിരിക്കും. അതുകൊണ്ടുതന്നെ ദിമിയും ലൂണയും അടുത്ത സീസണിലും ക്ലബ്ബിനകത്ത് തുടർന്നാൽ മാത്രമാണ് നമുക്ക് ഈയൊരു കോമ്പറ്റീഷൻ കാണാൻ സാധിക്കുകയുള്ളൂ. ഗോളടിയുടെ കാര്യത്തിലും കോമ്പറ്റീഷൻ ഉണ്ടായിരുന്നെങ്കിലും പരിക്കേറ്റത്തോടെ ലൂണ പിറകിൽ പോവുകയായിരുന്നു.

Adrian LunaDimitrios
Comments (0)
Add Comment