കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സൂപ്പർതാരമായ ദിമി ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം ദിമി സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടുവർഷം കേരള ബ്ലാസ്റ്റേഴ്സിൽ തുടർന്ന് കോൺട്രാക്ട് പൂർത്തിയാക്കി അദ്ദേഹം ക്ലബ്ബിനോട് വിട പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നുവെങ്കിലും അത് ഫലം കാണാതെ പോവുകയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് പുതുക്കാനുള്ള ഒരു ഓഫർ അദ്ദേഹത്തിന് നൽകിയിരുന്നു. പക്ഷേ അദ്ദേഹം പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു ഓഫർ അല്ലാത്തതിനാൽ അദ്ദേഹം അത് നിരസിച്ചു. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ തുടരാനാണ് അദ്ദേഹത്തിന്റെ പദ്ധതികൾ. പ്രധാനമായും മൂന്ന് ഐഎസ്എൽ ക്ലബ്ബുകളായിരുന്നു അദ്ദേഹത്തിന് വേണ്ടി രംഗത്തുണ്ടായിരുന്നത്. കൂടാതെ മറ്റൊരു സൗത്ത് ഏഷ്യൻ ക്ലബ്ബും അദ്ദേഹത്തിന് വേണ്ടി രംഗത്തുണ്ടായിരുന്നു.
എഫ്സി ഗോവ,മുംബൈ സിറ്റി എഫ്സി, ഈസ്റ്റ് ബംഗാൾ എന്നിവരായിരുന്നു ദിമിയിൽ താല്പര്യം പ്രകടിപ്പിച്ചവർ.ഇതിൽ നിന്നും ഗോവ നേരത്തെ പിൻവാങ്ങിയിരുന്നു. മുംബൈ സിറ്റിക്ക് വലിയ താല്പര്യമുണ്ട് ഈ താരത്തിൽ. പക്ഷേ ദിമി ആവശ്യപ്പെടുന്ന സാലറി വളരെ ഉയർന്നതാണ്.അതുകൊണ്ടുതന്നെ താരത്തെ സൈൻ ചെയ്യുന്നത് വളരെയധികം ചിലവേറിയ ഒരു കാര്യമാണ് എന്നാണ് മുംബൈ സിറ്റി വിചാരിക്കുന്നത്. അതുകൊണ്ടുതന്നെ അവരും പിൻ വാങ്ങുകയാണ്.
ഇപ്പോൾ ദിമിയുടെ മുന്നിലുള്ളത് ഒരൊറ്റ ഓപ്ഷൻ മാത്രമാണ്. ഈസ്റ്റ് ബംഗാളാണ് ആ ഓപ്ഷൻ.അവർ താരവുമായി ചർച്ചകൾ നടത്തുന്നുണ്ട്.നേരത്തെ ഒരു ഓഫർ ഈസ്റ്റ് ബംഗാൾ താരത്തിന് നൽകിയിരുന്നുവെങ്കിലും അത് ദിമി സ്വീകരിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. ഏതായാലും ദിമിയും ഈസ്റ്റ് ബംഗാളും തമ്മിൽ മാത്രമാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്.
ബംഗളൂരു എഫ്സിക്ക് ഈ സ്ട്രൈക്കറിൽ താൽപര്യമുണ്ട് എന്ന വാർത്തകൾ നേരത്തെ ഉണ്ടായിരുന്നു. പക്ഷേ അവർ നീക്കങ്ങൾ ഒന്നും നടത്തിയിട്ടില്ല.ഡയസിനെ അവർ സ്വന്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ദിമിയുടെ ആവശ്യം അവർക്ക് വരില്ല. ചുരുക്കത്തിൽ നിലവിൽ അദ്ദേഹം ഈസ്റ്റ് ബംഗാളിലേക്ക് എത്താനാണ് സാധ്യതയുള്ളത്.