ബ്ലാസ്റ്റേഴ്സിനോടാണ്..ദിമിയെ മുറുക്കി പിടിച്ചോ.. അവസരം മുതലെടുക്കാൻ അവർ മുന്നോട്ടുവന്നു കഴിഞ്ഞിട്ടുണ്ട്!
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് ഇതുവരെ വിരാമം കുറിക്കാൻ ആരാധകർക്ക് കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ സാധിച്ചിട്ടില്ല എന്നത് തന്നെയാണ് ഏറ്റവും വലിയ ആശങ്ക.ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും അപകടകാരിയായ താരങ്ങളിൽ ഒരാളാണ് ദിമി.അദ്ദേഹത്തിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിക്കാൻ ഇനി കേവലം മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
ഈ കോൺട്രാക്ട് പുതുക്കാൻ ക്ലബ്ബിനും താരത്തിനും താല്പര്യമുണ്ട്.പക്ഷേ പ്രശ്നം ഡിമാന്റുകൾ തന്നെയാണ്.അതായത് ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കാൻ വേണ്ടിയുള്ള ഒരു ഓഫർ താരത്തിന് നൽകിയിട്ടുണ്ടെങ്കിലും അത് ദിമി സ്വീകരിച്ചിട്ടില്ല. കാരണം ബ്ലാസ്റ്റേഴ്സ് വാഗ്ദാനം ചെയ്തതിനേക്കാൾ കൂടുതൽ സാലറി അദ്ദേഹത്തിന് വേണം. എന്നാൽ അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കാൻ ബ്ലാസ്റ്റേഴ്സ് തയ്യാറായിട്ടില്ല എന്ന് തന്നെയാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
മറ്റു പല ക്ലബ്ബുകളും അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി ശ്രമിക്കുന്നുണ്ട്. പക്ഷേ ദിമി അതൊന്നും പരിഗണിച്ച് തുടങ്ങിയിട്ടില്ല.ഈ സീസൺ അവസാനിച്ചാൽ ഉടൻ അദ്ദേഹം തന്റെ ഭാവിയെ കുറിച്ച് തീരുമാനമെടുത്തേക്കും. എങ്ങനെയെങ്കിലും താരത്തെ കൺവിൻസ് ചെയ്തുകൊണ്ട് ഉടനെത്തന്നെ കോൺട്രാക്ട് പുതുക്കിയാൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് രക്ഷയുള്ളത്. വൈകുംതോറും അദ്ദേഹത്തെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.
ഇങ്ങനെ പറയാൻ കാരണം മുംബൈ സിറ്റി എഫ്സിയാണ്. എന്തെന്നാൽ അവരുടെ സ്ട്രൈക്കറായ ജോർഹെ പെരേര ഡയസ് ഈ സീസണിന് ശേഷം ക്ലബ്ബ് വിടും. സ്ഥാനത്തേക്ക് അവർ കണ്ടു വെച്ചിരിക്കുന്നത് ദിമിയെയാണ്. അദ്ദേഹം ആഗ്രഹിക്കുന്നത് പോലെയുള്ള ഒരു ഓഫർ മുംബൈ തയ്യാറാണ് എന്നാണ് വാർത്തകൾ.ഇതാണ് ആരാധകരുടെ ആശങ്ക വർദ്ധിപ്പിക്കുന്നത്.
ഈ സീസണിൽ തകർപ്പൻ പ്രകടനം നടത്തുന്ന മുംബൈ മികച്ച ഓഫറുമായി ദിമിയെ സമീപിക്കുമ്പോൾ അദ്ദേഹം അത് നിരസിക്കാനുള്ള സാധ്യത കുറവാണ്. ചുരുക്കത്തിൽ ദിമി ബ്ലാസ്റ്റേഴ്സ് വിടാനുള്ള ഒരു ഫൈനൽ ഡിസിഷൻ എടുത്തു കഴിഞ്ഞാൽ അദ്ദേഹത്തെ മുംബൈ സിറ്റിയിൽ കാണാനുള്ള സാധ്യതയാണ് ഇവിടെയുള്ളത്.