ദിമിയുടെ വെടിയുണ്ട ഗോൾ നടന്ന് കയറിയത് റെക്കോർഡ് ബുക്കിലേക്ക്,ആശാന് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല.

കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും തമ്മിൽ നടന്ന മത്സരം സമനിലയിലാണ് കലാശിച്ചത്. രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. യഥാർത്ഥത്തിൽ എതിരാളികൾക്ക് മേൽ ആധിപത്യം പുലർത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.ഒരു വിജയം ബ്ലാസ്റ്റേഴ്സ് അർഹിച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം. നിർഭാഗ്യവും പ്രതിരോധ പിഴവുകളും ബ്ലാസ്റ്റേഴ്സിന് വില്ലനായി.

കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ വഴങ്ങിയിരുന്നു. മത്സരത്തിന്റെ ഒന്നാം മിനിറ്റിൽ തന്നെ ഗോൾ വഴങ്ങേണ്ടി വന്നത് തിരിച്ചടിയായി.പിന്നീട് പെനാൽറ്റിയിലൂടെ തിരിച്ചടിച്ചുവെങ്കിലും മറേ രണ്ട് ഗോൾ നേടിയതോടെ കേരള ബ്ലാസ്റ്റേഴ്സ് 3-1ന് പിറകിലായി. സ്വന്തം ആരാധകർക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്സ് വലിയ പ്രതിസന്ധി നേരിട്ടപ്പോൾ ആരാധകർക്കും ആശങ്കയായി.എന്നാൽ ക്വാമി പെപ്ര കേരള ബ്ലാസ്റ്റേഴ്സിന് പുതുജീവൻ നൽകുകയായിരുന്നു.ഒരു കിടിലൻ ഷോട്ടിലൂടെയാണ് അദ്ദേഹം ഗോൾ നേടിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് സമനില ഗോളിന് വേണ്ടി കിണഞ്ഞു പരിശ്രമിച്ചു കൊണ്ടേയിരുന്നു.അധികം വൈകാതെ ഗോളും വന്നു.ഒരു ലോകോത്തര നിലവാരമുള്ള ഗോൾ തന്നെയാണ് പിറന്നത്.ദിമിത്രിയോസിന്റെ വെടിയുണ്ട കണക്കേയുള്ള ഷോട്ട് ചെന്നൈയിൻ വല തുളക്കുകയായിരുന്നു.ഡാനിഷ് നൽകിയ ബോൾ സ്വീകരിച്ച ദിമി പ്രതിരോധനിര താരങ്ങളെ വകഞ്ഞു മാറ്റി അവർക്കിടയിൽ വെച്ചുകൊണ്ട് ഒരു കിടിലൻ ഷോട്ട് ഉതിർക്കുകയായിരുന്നു. എതിർ ഗോൾകീപ്പർക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനാവുന്നതിനു മുന്നേ അത് വലയിലേക്ക് തുളഞ്ഞ് കയറിയിരുന്നു.

ആശാന്റെ റിയാക്ഷനും ഇതിനോടൊപ്പം വൈറലായിട്ടുണ്ട്.ആ ഗോളിന് സാക്ഷിയായ വുക്മനോവിച്ചിന് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. അവിശ്വസനീയതയോട് കൂടി ഇവാൻ കൈകൾ കുടയുന്നത് നമുക്ക് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കാണാം. അത്രയും മികച്ച ഒരു ഗോൾ തന്നെയാണ് പിറന്നത്.ആ ഗോൾ കണ്ട എല്ലാവരുടെയും റിയാക്ഷൻ ഇതിന് സമാനമായിരുന്നു. ഒരു കിടിലൻ ലോങ് റേഞ്ച് ഗോൾ തന്നെയാണ് പറഞ്ഞത്.

ഇതോടുകൂടി ഒരു റെക്കോർഡ് ഇപ്പോൾ ദിമി സ്വന്തമാക്കിയിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് ഇപ്പോൾ അദ്ദേഹത്തിന്റെ പേരിലാണ്. 16 ഗോളുകളാണ് ദിമി ഇന്നലത്തെ ഇരട്ട ഗോളോട് കൂടി സ്വന്തമാക്കിയത്. 15 ഗോളുകൾ വീതം നേടിയിട്ടുള്ള അഡ്രിയാൻ ലൂണ,ഓഗ്ബച്ചെ എന്നിവരെയാണ് ഇപ്പോൾ ദിമി പിറകിലാക്കിയിട്ടുള്ളത്.

ചെന്നൈയോട് സമനില വഴങ്ങിയത് ഒരർത്ഥത്തിൽ തിരിച്ചടിയാണ്. ഈ മത്സരത്തിൽ മൂന്ന് പോയിന്റുകളും നേടണമായിരുന്നു. കാരണം സ്വന്തം മൈതാനത്ത് വച്ച് നടന്ന മത്സരമായിരുന്നു ഇത്. മാത്രമല്ല ഇനി എതിരാളികളായി വരുന്നത് കരുത്തരാണ്. അതുകൊണ്ടുതന്നെ ഇത്തരം മത്സരങ്ങളിൽ പരമാവധി പോയിന്റുകൾ കരസ്ഥമാക്കേണ്ടത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായ ഒരു സന്ദർഭം കൂടിയാണിത്.സമനില വഴങ്ങിയെങ്കിലും ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാമത് ഉള്ളത് ബ്ലാസ്റ്റേഴ്സ് തന്നെയാണ്.

DimitriosIvan VukomanovicKerala Blasters
Comments (0)
Add Comment