ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന കൊൽക്കത്തൻ ഡെർബിയിൽ വിജയം സ്വന്തമാക്കാൻ മോഹൻ ബഗാന് സാധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാളിനെ അവർ പരാജയപ്പെടുത്തിയിട്ടുള്ളത്. ഗുവാഹത്തിയിൽ വച്ചുകൊണ്ട് നടന്ന മത്സരത്തിൽ ജാമി മക്ലാരൻ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ നേടുകയായിരുന്നു. അതാണ് മോഹൻ ബഗാന് വിജയം സമ്മാനിച്ചത്.
മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ദിമിത്രിയോസ് ഈ മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി കളിച്ചിരുന്നു. മോശം പ്രകടനമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. കേവലം ഒരു ഷോട്ട് മാത്രമാണ് മത്സരത്തിൽ ഉതിർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുള്ളത്. മോഹൻ ബഗാന്റെ ബോക്സിൽ കേവലം മൂന്ന് ടച്ചുകൾ മാത്രമാണ് അദ്ദേഹത്തിന് നടത്താൻ കഴിഞ്ഞിട്ടുള്ളത്.
മത്സരത്തിൽ കേവലം ആകെ 37 ടച്ചുകൾ മാത്രമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ താരത്തിന് വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. മത്സരത്തിനിടെ കമന്റെറ്റർ ദിമിയെ പരിഹസിക്കുകയും ചെയ്തു. എപ്പോഴും നിലത്ത് വീഴുന്നതിനെയാണ് കമന്റെറ്ററായ പുലാസ്റ്റ ധർ പരിഹസിച്ചിട്ടുള്ളത്. കളിക്കളത്തിൽ നിലത്ത് നിൽക്കുന്നതിനേക്കാൾ സമയം തറയിൽ കിടന്ന് ഉരുളുന്നു എന്നാണ് താരത്തെ പരിഹസിച്ചുകൊണ്ട് ഈ കമന്റെറ്റർ പറഞ്ഞിട്ടുള്ളത്.
താരം മികവിലേക്ക് ഉയരാത്തത് ഈസ്റ്റ് ബംഗാളിന് തിരിച്ചടിയാകുന്നുണ്ട്. കഴിഞ്ഞ തവണത്തെ ഗോൾഡൻ ബൂട്ട് ജേതാവാണ് ദിമി. അതുകൊണ്ടുതന്നെ വലിയ സാലറി വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു ഈസ്റ്റ് ബംഗാൾ അദ്ദേഹത്തെ സ്വന്തമാക്കിയത്. എന്നാൽ ഈ ഐഎസ്എല്ലിൽ പ്രതീക്ഷിച്ച പോലെ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. 11 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.