അർജന്റീനയായാലും ഇങ്ങനെയൊക്കെ തന്നെയായിരിക്കും : കരുത്തുറ്റ പ്രസ്താവനയുമായി ബ്രസീൽ പരിശീലകൻ.

ഇന്ന് നടന്ന വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ ഒരു ഗംഭീര വിജയമാണ് ബ്രസീൽ നേടിയത്.5-1 എന്ന സ്കോറിനാണ് ബ്രസീൽ ബൊളീവിയയെ ഹോം മൈതാനത്ത് പരാജയപ്പെടുത്തിയത്. ബ്രസീലിന്റെ അറ്റാക്കിങ് നിരയിലെ മൂന്ന് താരങ്ങളും ഒരുപോലെ മിന്നുകയായിരുന്നു. നെയ്മറും റോഡ്രിഗോയും രണ്ട് ഗോളുകളും ഒരു അസിസ്റ്റും റാഫീഞ്ഞ ഒരു ഗോളും ഒരു അസിസ്റ്റും നേടുകയായിരുന്നു.

ബ്രസീലിന്റെ പുതിയ പരിശീലകനായ ഫെർണാണ്ടോ ഡിനിസിന്റെ കീഴിലുള്ള ആദ്യത്തെ മത്സരമായിരുന്നു ഇത്. ഗംഭീര വിജയം നേടാനായത് സന്തോഷകരമാണ്. മുഴുനീള അറ്റാക്കിങ് മത്സരമാണ് ബ്രസീൽ കളിച്ചത്. ഈ ശൈലി എതിരാളികൾ ആരായാലും മാറ്റാൻ ഉദ്ദേശമില്ല എന്ന് ഡിനിസ് പ്രഖ്യാപിച്ചു കഴിഞ്ഞു.അർജന്റീനക്കെതിരെയും ഇങ്ങനെയൊക്കെ തന്നെയായിരിക്കും കളിക്കുക എന്നാണ് ഡിനിസ് പറഞ്ഞത്.

എതിരാളികൾ ആരാണ് എന്നതിനനുസരിച്ച് ഞങ്ങൾ കളി രീതി മാറ്റുകയൊന്നുമില്ല. അർജന്റീന ആയാലും ബോളിവിയ ആയാലും ഒരുപോലെയാണ്.ഞങ്ങൾ ഞങ്ങളിൽ മാത്രമാണ് ഫോക്കസ് ചെയ്യുക.എല്ലാ എതിരാളികളെയും ഒരേ രീതിയിലാണ് ഞങ്ങൾ ട്രീറ്റ് ചെയ്യുക, ആരായാലും ഞങ്ങൾക്ക് വിഷയമില്ല,ഫെർണാണ്ടോ ഡിനിസ് പറഞ്ഞു.

മത്സരത്തിൽ ഒരു ഗോൾ വഴങ്ങിയപ്പോൾ ഡിനിസ് വളരെയധികം നിരാശ പ്രകടിപ്പിച്ചിരുന്നു.ആ ഗോളിന്റെ കാര്യത്തിൽ ഇദ്ദേഹം വിമർശിക്കുകയും ചെയ്തിട്ടുണ്ട്. ആ തെറ്റുകൾ എത്രയും പെട്ടെന്ന് പരിഹരിക്കണം എന്നാണ് ടീമിനോട് ഇദ്ദേഹം ആവശ്യപ്പെട്ടത്.

ArgentinaBrazil
Comments (0)
Add Comment