ആരടിക്കും ഗോൾഡൻ ബോൾ, പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരവും!

ഇത്തവണത്തെ ഡ്യൂറൻഡ് കപ്പിലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബംഗളൂരു എഫ്സിയോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു.ഇതോടെ സെമിഫൈനൽ പോലും കാണാതെ പുറത്താവേണ്ടി വരികയായിരുന്നു.കിരീടത്തിന് വേണ്ടിയുള്ള ക്ലബ്ബിന്റെ കാത്തിരിപ്പ് തുടരുകയാണ്.

രണ്ട് ദുർബലരായ ടീമുകൾക്കെതിരെ ഗോളടിച്ചു കൂട്ടി എന്നത് മാറ്റിനിർത്തിയാൽ ആശാവഹമായ ഒന്നും തന്നെ ടൂർണമെന്റിൽ സംഭവിച്ചിട്ടില്ല. മറ്റൊരു ആശ്വാസകരമായ കാര്യം നോഹ സദോയി വളരെ പെട്ടെന്ന് തന്നെ ടീമിനോട് ഇണങ്ങിചേർന്നു എന്നുള്ളതാണ്. 2 ഹാട്രിക്കുകൾ അദ്ദേഹം നേടിയിരുന്നു.നാല് മത്സരങ്ങൾ കളിച്ച താരം 8 ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്തു.6 ഗോളുകളും രണ്ട് അസിസ്റ്റുകളും ആണ് അദ്ദേഹം നേടിയിട്ടുള്ളത്. രണ്ട് മത്സരങ്ങളിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് നോഹ തന്നെയായിരുന്നു.

അതുകൊണ്ടുതന്നെ ഡ്യൂറൻഡ് കപ്പിലെ ഗോൾഡൻ ബോൾ പോരാട്ടത്തിൽ നോഹ മുൻപന്തിയിൽ ഉണ്ട്. അദ്ദേഹത്തിന് വെല്ലുവിളി ഉയർത്തുന്നത് 2 താരങ്ങളാണ്. ഒരാൾ ഈസ്റ്റ് ബംഗാളിന്റെ മേദിഹ് തലാലാണ്. ഇദ്ദേഹവും രണ്ട് തവണ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. മറ്റൊരാൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ജിതിൻ എംഎസ്സാണ്.

താരവും രണ്ടുതവണ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ നോഹ സദോയി,തലാൽ എന്നിവർ ടൂർണമെന്റിൽ നിന്നും പുറത്തായിട്ടുണ്ട്.ജിതിൻ സെമി ഫൈനൽ കളിക്കാനുള്ള ഒരുക്കത്തിലാണ്. മികച്ച പ്രകടനം നടത്തിയാൽ ഗോൾഡൻ ബോൾ നേടാൻ അദ്ദേഹത്തിന് സാധിക്കും. അല്ല എന്നുണ്ടെങ്കിൽ മൂന്നുപേർക്കിടയിലും കോമ്പറ്റീഷൻ വർദ്ധിക്കുകയാണ് ചെയ്യുക.

കഴിഞ്ഞ സീസണിൽ ഗോവയിൽ കളിച്ച നോഹ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ വലിയ പ്രതീക്ഷകൾ. എന്നാൽ അദ്ദേഹം ഒറ്റയ്ക്ക് വിചാരിച്ചിട്ട് കാര്യമില്ല, എല്ലാ താരങ്ങളും മികച്ച പ്രകടനം നടത്തിയാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ എന്നാണ് ആരാധകർ അവകാശപ്പെടുന്നത്.കൂടുതൽ മികച്ച താരങ്ങളെ കൊണ്ടുവരാൻ അവർ മുറവിളി കൂട്ടുകയും ചെയ്യുന്നുണ്ട്.

Durand CupKerala Blasters
Comments (0)
Add Comment