കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് Cയിൽ,ഡ്യൂറന്റ് കപ്പിന്റെ സമ്പൂർണ്ണ വിവരങ്ങൾ പുറത്ത് വന്നു!

നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ടൂറിന് വേണ്ടി തായ്‌ലാൻഡിലാണ് എത്തിയിരിക്കുന്നത്. അവിടുത്തെ ആദ്യ സൗഹൃദ മത്സരം ഇന്നാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക. തായ്‌ലാൻഡിലെ സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ പട്ടായ യുണൈറ്റഡിനെ ഇന്ന് ഉച്ചയ്ക്ക് 2:30നാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. പുതിയ പരിശീലകൻ മികയേൽ സ്റ്റാറേക്ക് കീഴിൽ കളിക്കുന്ന ആദ്യത്തെ മത്സരമാണ് ഇത്.

എന്നാൽ അദ്ദേഹത്തിന് ആദ്യമായി പങ്കെടുക്കേണ്ടി വരുന്ന കോമ്പറ്റീഷൻ ഡ്യൂറന്റ് കപ്പാണ്. ഈ മാസം അവസാനത്തിലാണ് ഡ്യൂറന്റ് കപ്പ് അരങ്ങേറുക.കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ തങ്ങളുടെ കരിയറിൽ ഒരു കിരീടം പോലും നേടാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ ഫുൾ ടീമിനെ അണിനിരത്തി ഡ്യൂറന്റ് കപ്പ് നേടിയെടുക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.

ഡ്യൂറന്റ് കപ്പിന്റെ സമ്പൂർണ്ണ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആകെ 24 ടീമുകളാണ് ടൂർണമെന്റിൽ ഉള്ളത്. നാല് ടീമുകൾ വീതമുള്ള 6 ഗ്രൂപ്പുകളാക്കി തിരിച്ചിട്ടുണ്ട്. ജൂലൈ 27ആം തീയതി മുതൽ ഓഗസ്റ്റ് 31 ആം തീയതി വരെയാണ് ഈ ടൂർണമെന്റ് അരങ്ങേറുക.പ്രധാനമായും കൊൽക്കത്തയിൽ വച്ചുകൊണ്ടാണ് മത്സരങ്ങൾ നടക്കുന്നത്.

കൂടാതെ ജംഷെഡ്പൂർ,ഷില്ലോങ്‌,കൊക്രാജർ എന്നിവരും ഈ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നുണ്ട്.ഗ്രൂപ്പ് സിയിലാണ് ബ്ലാസ്റ്റേഴ്സ് ഉൾപ്പെട്ടിരിക്കുന്നത്. കരുത്തരായ മുംബൈ സിറ്റി ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്.

കൂടാതെ മറ്റൊരു ഐഎസ്എൽ ക്ലബായ പഞ്ചാബ് എഫ്സിയും ഈ ഗ്രൂപ്പിൽ ഉണ്ട്. മറ്റൊരു ക്ലബ്ബ് CISF പ്രൊട്ടക്ടേഴ്സ് ആണ്. ഇങ്ങനെയാണ് നാല് ടീമുകൾ വരുന്നത്.ബ്ലാസ്റ്റേഴ്സ് മികച്ച പോരാട്ടവീര്യത്തോടുകൂടി കിരീടത്തിനായി പൊരുതും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Durand CupKerala Blasters
Comments (0)
Add Comment