സുപ്രധാനതാരമില്ല,ഡ്യൂറന്റ് കപ്പ്,കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡ് പുറത്ത്.
ഡ്യൂറന്റ് കപ്പിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. ഗ്രൂപ്പ് സിയിലാണ് ബ്ലാസ്റ്റേഴ്സ് ഉൾപ്പെട്ടിരിക്കുന്നത്.ഗോകുലം കേരള, ബംഗളൂരു എഫ് സി, ഇന്ത്യൻ എയർഫോഴ്സ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഓഗസ്റ്റ് പതിമൂന്നാം തീയതി നടക്കുന്ന ആദ്യ മത്സരത്തിൽ ഗോകുലം കേരളയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.AIFF APP ൽ നിന്നാണ് ഇത് ലഭിച്ചിട്ടുള്ളത്.അഡ്രിയാൻ ലൂണ,ജീക്സൺ സിംഗ്,ലാറ ശർമ്മ,ജസ്റ്റിൻ ഇമ്മാനുവൽ എന്നിവർ സ്‌ക്വാഡിൽ ഇടം കണ്ടെത്തിയിട്ടില്ല.സ്‌ക്വാഡ് ഇതാണ്.
കരൺജിത് സിംഗ്, മുഹമ്മദ് സഹീഫ്, സന്ദീപ് സിംഗ്,ഹോർമിപാം, രാഹുൽ കെ പി, വിബിൻ മോഹനൻ,ദിമിത്രിയോസ്
ഡാനിഷ് ഫാറൂഖ്, സൗരവ് മണ്ടൽ, മുഹമ്മദ് ഐമൻ,പ്രീതം കോട്ടാൽ,ബിജോയ്,സുഘം യോയ്‌ഹെൻബ,ബിദ്യാസാഗർ സിംഗ്,സച്ചിൻ സുരേഷ്, മുഹമ്മദ് അസ്ഹർ,
പ്രബീർ ദാസ്,നവോച്ച സിംഗ്,ലെസ്ക്കോവിച്ച്,നിഹാൽ സുധീഷ്,ബ്രയിസ് മിറാണ്ട.ഇതാണ് ടീം.എന്നാൽ ഡ്യൂറന്റ് കപ്പ് ആരംഭിക്കുന്നതിന്റെ 48 മണിക്കൂർ മുമ്പ് വരെ ടീമിലേക്ക് താരങ്ങളെ ആഡ് ചെയ്യാൻ ഓപ്ഷൻ ഉണ്ട്.