ബ്ലാസ്റ്റേഴ്സും ബംഗളൂരുവും തന്നെ,മറ്റു ക്വാർട്ടറിൽ ആരൊക്കെ തമ്മിൽ ഏറ്റുമുട്ടും? വിവരങ്ങൾ ഇതാ!

ഡ്യൂറൻഡ് കപ്പ് അതിന്റെ നോക്കോട്ട് സ്റ്റേജിലേക്ക് എത്തിക്കഴിഞ്ഞിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ യോഗ്യത കരസ്ഥമാക്കിയിരുന്നു.ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് യോഗ്യത കരസ്ഥമാക്കിയത്. എല്ലാ ഗ്രൂപ്പിലെയും ആദ്യ സ്ഥാനക്കാർ ക്വാർട്ടറിൽ എത്തിയിട്ടുണ്ട്.കൂടാതെ ചില മികച്ച രണ്ടാം സ്ഥാനക്കാരും യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ആരാണ് എന്നുള്ളത് ഇന്നലെ പുറത്തേക്ക് വന്നിരുന്നു. കരുത്തരായ ബംഗളൂരു എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വരുന്നത്.23ആം തീയതി കൊൽക്കത്തയിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.അന്ന് വൈകിട്ട് ഏഴുമണിക്കാണ് മത്സരം അരങ്ങേറുക.

ആരൊക്കെ ക്വാർട്ടറിന് യോഗ്യത കരസ്ഥമാക്കി? ബാക്കിയുള്ള മത്സരങ്ങൾ എങ്ങനെയാണ് വരുന്നത്? ഇതൊക്കെ ആരാധകർക്ക് അറിയേണ്ട കാര്യമാണ്. ആദ്യത്തെ ക്വാർട്ടർ ഫൈനൽ പോരാട്ടം 21ആം തീയതിയാണ് നടക്കുന്നത്.നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഇന്ത്യൻ ആർമിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. അന്ന് വൈകിട്ട് 4 മണിക്കാണ് ഈ മത്സരം നടക്കുക. അന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഷില്ലോങ്‌ ലജോങ്ങും ഈസ്റ്റ് ബംഗാളും തമ്മിൽ ഏറ്റുമുട്ടും.ഷില്ലോങ്ങിൽ വെച്ച് നടക്കുന്ന മത്സരം 7:00 മണിക്കാണ് അരങ്ങേറുക.

പിന്നീട് 23ആം തീയതി നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാനും പഞ്ചാബ് എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക.ജംഷെഡ്പൂരിൽ വച്ച് നടക്കുന്ന മത്സരം നാലുമണിക്കാണ് അരങ്ങേറുക. അന്നേദിവസം ഏഴുമണിക്കാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം വരുന്നത്. കരുത്തരായ ടീമുകളെല്ലാം തന്നെ ഇപ്പോൾ യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ,ബംഗളൂരു എഫ്സി,കേരള ബ്ലാസ്റ്റേഴ്സ് എന്നിവർക്കൊക്കെ തന്നെയാണ് ഇപ്പോൾ കിരീട സാധ്യതകൾ കല്പിക്കപ്പെടുന്നത്.

ക്വാർട്ടർ ഫൈനലിന്റെ കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണം ഇപ്പോൾ വന്നു കഴിഞ്ഞിട്ടുണ്ട്. ഏതായാലും ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിലേക്കാണ് ആരാധകർ ഉറ്റു നോക്കുന്നത്.ബംഗളൂരുവിനെ പരാജയപ്പെടുത്താൻ അവർക്ക് കഴിയും എന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.

Bengaluru FcKerala Blasters
Comments (0)
Add Comment