പൗലോ ഡിബാല അർജന്റീന ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. വളരെ മികച്ച പ്രകടനമാണ് അദ്ദേഹം എപ്പോഴും തന്റെ ക്ലബ്ബുകൾക്ക് വേണ്ടി പുറത്തെടുക്കാനുള്ളത്. അർജന്റീനക്ക് വേണ്ടി അവസരം കിട്ടുമ്പോഴെല്ലാം മികച്ച രീതിയിൽ ഡിബാല കളിക്കാറുണ്ട്. അദ്ദേഹത്തിന്റെ കളി കാണുന്നത് തന്നെ മനോഹരമായ ഒരു കാര്യമാണ്.
Dybala makes it 1-0 pic.twitter.com/VdoMGUtW0e
— J (@MourinhoPics) July 29, 2023
പ്രീ സീസണിൽ ഇന്നലെ നടന്ന മത്സരത്തിൽ റോമാ അമറോഡ എന്ന ക്ലബ്ബിനെതിരെയായിരുന്നു കളിച്ചിരുന്നത്. ഏകപക്ഷീയമായ നാല് ഗോളുകൾക്ക് റോമാ വിജയിച്ചിട്ടുണ്ട്. മത്സരത്തിൽ ഡിബാല രണ്ട് ഗോളുകളാണ് നേടിയത്. അതിൽ രണ്ടാമത്തെ ഗോൾ ഡിബാലയുടെയും റോമയുടെയും മികവ് തെളിയിക്കുന്നതാണ്.
Watching Dybala play football is a pure joy ✨🤤
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 29, 2023
pic.twitter.com/PO7OhzDcgv
മത്സരത്തിന്റെ 42 മിനിറ്റിൽ എതിർ പ്രതിരോധ താരങ്ങൾ വരുത്തിവെച്ച പിഴവ് ഡിബാല ഗോളാക്കി മാറ്റി. പിന്നീടാണ് ഡിബാലയും എൽ ഷറാവിയും ഔറും ചേർന്നുകൊണ്ട് നടത്തിയ മുന്നേറ്റം ഡിബാല ഗോളാക്കി മാറ്റിയത്. 44 ആം മിനിട്ടിലായിരുന്നു ഇത്. പിന്നീട് ലോറേന്റെ,ബോവേ എന്നിവരാണ് റോമയുടെ ഗോളുകൾ നേടിയത്.
Dybala ✖️ El Shaarawy ✖️ Aouar ✖️ Dybala
— AS Roma (@OfficialASRoma) July 29, 2023
🤩 #RomaEstrela pic.twitter.com/wqZo3Z8FS2
ദിബാല ഈ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടുമെന്ന പ്രചാരണങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം റോമ വിട്ടു പോവാൻ ഉദ്ദേശിക്കുന്നില്ല.അദ്ദേഹം ക്ലബ്ബിൽ തന്നെ തുടരും.പുതിയ കരാറിൽ ഒപ്പുവെക്കാനുള്ള ഒരുക്കത്തിലാണ് അർജന്റീനകാരൻ ഉള്ളത്.