ഡിബാലയോട് ചെൽസിയിലേക്ക് വരാൻ പറഞ്ഞിട്ടുണ്ടെന്ന് സിൽവ, ചെൽസിയിൽ എത്തുമോ എന്നതിനോട് പ്രതികരിച്ച് ഡിബാല.

ചെൽസിയെ ഇനി പരിശീലിപ്പിക്കുക അർജന്റൈൻ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയാണ്. അദ്ദേഹത്തിന് അർജന്റീന താരമായ പൗലോ ഡിബാലയെ ചെൽസിയിലേക്ക് കൊണ്ടുവരാൻ താല്പര്യമുണ്ട്. ചെൽസി അദ്ദേഹത്തിന് വേണ്ടി നീക്കങ്ങൾ ആരംഭിച്ചുവെന്നും മാധ്യമങ്ങൾ അറിയിച്ചിരുന്നു.

ഇതിനിടെ ചെൽസിയുടെ ബ്രസീലിയൻ ഡിഫൻഡറായ തിയാഗോ സിൽവ നടത്തിയ ഒരു പ്രതികരണം ഈ റൂമറകളെ വർദ്ധിപ്പിച്ചു. അതായത് ഡിബാലയെ കണ്ടിരുന്നുവെന്നും അദ്ദേഹം ചെൽസിയിലേക്ക് വരുന്നുണ്ടോ എന്നത് നേരിട്ട് ചോദിച്ചു എന്നുമാണ് സിൽവ പറഞ്ഞത്. പക്ഷേ ഡിബാല ഉത്തരം നൽകിയില്ല. അദ്ദേഹം ഒരു ടോപ്പ് പ്ലെയർ ആണെന്നും അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ടെന്നും സിൽവ പറഞ്ഞു.

ഇതിന് പിന്നാലെ ഡിബാലയോട് ഇതേക്കുറിച്ച് പ്രതികരണങ്ങൾ തേടിയിരുന്നു. ചെൽസിയിലേക്ക് പോകുമോ എന്നതിന് അദ്ദേഹം മറുപടി നൽകിയിട്ടുണ്ട്.ഇല്ല എന്ന് തന്നെയാണ് മറുപടി. അതായത് റോമയിൽ താൻ ഹാപ്പിയാണെന്നും താനിവിടെ തുടരുമെന്നുമാണ് ഡിബാല പറഞ്ഞിട്ടുള്ളത്. നാളെ ട്രെയിനിങ് തുടങ്ങുമെന്നും ഈ അർജന്റീന താരം പറഞ്ഞു.

ഡിബാലയെ കൊണ്ടുവരാൻ ഒരുപാട് ക്ലബ്ബുകൾ ശ്രമിക്കുന്നുണ്ട്. പക്ഷേ ഈ താരം ഇറ്റലിയിൽ തന്നെ തുടരാനാണ് സാധ്യതകൾ ഉള്ളത്. 12 മില്യൺ റിലീസ് ക്ലോസ് നൽകിയാൽ ഡിബാലയെ സ്വന്തമാക്കാൻ കഴിയുമെങ്കിലും ഡിബാല കൂടെ സമ്മതിക്കേണ്ടതുണ്ട്.

As RomachelseaDybalaThiago Silva
Comments (0)
Add Comment