ഡിബാലയുടെ ഭാവി നിർണയിക്കുന്ന കാര്യത്തിൽ സുപ്രധാന തീരുമാനവുമായി റോമ.
അർജന്റൈൻ താരമായ പൗലോ ഡിബാലയെ ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. കാരണം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ റിലീസ് ക്ലോസ് 12 മില്യൺ യൂറോ മാത്രമാണ്. ഈ തുക നൽകുകയും ഡിബാലയെ കൺവിൻസ് ചെയ്യുകയും ചെയ്താൽ ഏതൊരു ക്ലബ്ബിനും ഈ അർജന്റീനക്കാരനെ സ്വന്തമാക്കാൻ സാധിക്കും.പല റൂമറുകളും വന്നിരുന്നു.
ചെൽസി അദ്ദേഹത്തെ സ്വന്തമാക്കും എന്ന വാർത്തകൾ ഉണ്ടായിരുന്നു. പക്ഷേ ഡിബാല റോമയിൽ തന്നെ തുടരാനാണ് താല്പര്യപ്പെടുന്നത്. അത് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ഭാവി നിർണയിക്കുന്ന കാര്യത്തിൽ സുപ്രധാന തീരുമാനം റോമ എടുത്തിരിക്കുകയാണ്. അദ്ദേഹത്തിന് വേണ്ടി പുതിയ കോൺട്രാക്ട് റോമ തയ്യാറാക്കി കഴിഞ്ഞു.
അതായത് നിലവിലെ റിലീസ് ക്ലോസ് എടുത്തു കളയാനാണ് റോമ ഉദ്ദേശിക്കുന്നത്.എന്നിട്ട് പുതിയ കരാറും റിലീസ് ക്ലോസും താരത്തിന് നൽകും. ഡിബാലയുടെ ക്യാമ്പും റോമയുടെ പ്രതിനിധികളും തമ്മിൽ ഇപ്പോൾ ചർച്ച നടത്തുന്നുണ്ട്. ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കിയതായി ഒഫീഷ്യൽ പ്രഖ്യാപനം വരും. അങ്ങനെ നിലവിലെ ചെറിയ റിലീസ് ക്ലോസ് എടുത്തു മാറ്റുകയും വലിയ റിലീസ് ക്ലോസ് വെക്കുകയും ചെയ്യും.
2026ന് അപ്പുറത്തേക്കുള്ള ഒരു കരാറായിരിക്കും ഈ താരത്തിന് നൽകുക. കൂടാതെ വലിയ സാലറി താരത്തിന് ഉണ്ടാകും. അതായത് ഡിബാല റോമയിൽ തന്നെ തുടരും.മറ്റുള്ള ക്ലബ്ബുകൾക്ക് ഇനി അദ്ദേഹത്തെ ടീമിലേക്ക് എത്തിക്കുക എന്നത് എളുപ്പമുള്ള കാര്യമായിരിക്കില്ല.