ബ്രസീലിന്റെ ലെജന്റുകളായ റൊണാൾഡീഞ്ഞോയും റോബർട്ടോ കാർലോസും നടത്തിപ്പോരുന്ന ചാരിറ്റി മത്സരമാണ് ദി ബ്യൂട്ടിഫുൾ ഗെയിം. ഈ രണ്ടുപേരും ഓരോ ടീമുകളെയാണ് അണിനിരത്താറുള്ളത്. ദിവസങ്ങൾക്ക് മുന്നേ ഫ്ലോറിഡയിൽ വെച്ചുകൊണ്ട് ഈ ചാരിറ്റി മത്സരം നടന്നിരുന്ന. അർജന്റീനയുടെ സൂപ്പർതാരമായ പൗലോ ഡിബാലയും ബ്രസീലിന്റെ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയറുമൊക്കെ ആ മത്സരത്തിൽ പങ്കെടുത്തിരുന്നു.
മത്സരത്തിന്റെ ഭാഗമായി കൊണ്ട് റൊണാൾഡീഞ്ഞോക്കൊപ്പം സമയം ചിലവഴിക്കാൻ ഡിബാലക്ക് കഴിഞ്ഞിരുന്നു. ലിയോ മെസ്സിക്കൊപ്പം അർജന്റീനയുടെ നാഷണൽ ടീമിൽ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഡിബാല. അതുകൊണ്ടുതന്നെ റൊണാൾഡീഞ്ഞോയാണോ മെസ്സിയാണോ ഏറ്റവും മികച്ച താരം എന്നത് ഡിബാലയോട് ചോദിച്ചിരുന്നു.
മെസ്സിയാണ് ഏറ്റവും മികച്ച താരം,റൊണാൾഡീഞ്ഞോ എന്റെ ഐഡോളാണ്. പക്ഷേ ലയണൽ മെസ്സിയാണ് ഒന്നാം നമ്പർ താരം,ഡിബാല കെയ്സ് ടിവി ഒഫീഷ്യലിനോട് പറഞ്ഞു.
ഡിബാല ഇറ്റാലിയൻ ക്ലബ്ബായ റോമക്ക് വേണ്ടി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയിരുന്നു. പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതിനാൽ ഈ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീനക്കൊപ്പം ദിബാല കളിച്ചിരുന്നില്ല. അദ്ദേഹം പ്രീമിയർ ലീഗിലേക്ക് വരുമെന്ന റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും ഇറ്റലിയിൽ തന്നെ തുടരാനാണ് സാധ്യത.