മെസ്സി,ഡി മരിയ എന്നിവരെ കുറിച്ച് വാ തോരാതെ സംസാരിക്കും,അദ്ദേഹം അർജന്റീനയെ വളരെയധികം സ്നേഹിക്കുന്നു:മൊറിഞ്ഞോയെന്ന പോർച്ചുഗീസ് പരിശീലകനെ കുറിച്ച് ദിബാല.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീന സ്വന്തമാക്കിയപ്പോൾ അതിന്റെ ഭാഗമാവാൻ കഴിഞ്ഞ സൂപ്പർതാരമാണ് പൗലോ ദിബാല. കൂടുതൽ അവസരങ്ങൾ ഒന്നും ലഭിച്ചില്ലെങ്കിലും കിട്ടുന്ന അവസരങ്ങളിൽ എല്ലാം തന്നെ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിക്കാറുണ്ട്.താരത്തിന്റെ വേൾഡ് കപ്പിലെ പെനാൽറ്റി ആരാധകർക്കിടയിൽ ഒത്തിരി ചർച്ചയായതാണ്.ഏതായാലും ലോക ചാമ്പ്യനാവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരമുള്ളത്.

നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ റോമക്ക് വേണ്ടിയാണ് ഈ അർജന്റൈൻ സൂപ്പർതാരം കളിച്ചു കൊണ്ടിരിക്കുന്നത്.മികച്ച പ്രകടനം അവിടെ നടത്താൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഏഴു മൽസരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. പോർച്ചുഗീസ് ഇതിഹാസ പരിശീലകനായ ഹൊസെ മൊറിഞ്ഞോക്ക് കീഴിലാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.

അർജന്റീന വേൾഡ് കപ്പ് നേടിയത് വളരെയധികം ഇഷ്ടപ്പെട്ട ഒരു വ്യക്തി കൂടിയാണ് മൊറിഞ്ഞോ. ലയണൽ മെസ്സിയെക്കുറിച്ചും ഡി മരിയയെക്കുറിച്ചും മനോഹരമായ കാര്യങ്ങൾ എപ്പോഴും മൊറിഞ്ഞോ സംസാരിക്കാറുണ്ട്. ഇതെല്ലാം വെളിപ്പെടുത്തിയിരിക്കുന്നത് പൗലോ ദിബാലയാണ്. പുതിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു ദിബാല.

ഫ്രാൻസിനെതിരെയുള്ള ഫൈനൽ മത്സരം അവസാനിച്ചതിനുശേഷം ഞാൻ ഡ്രസ്സിംഗ് റൂമിൽ എത്തിയ സമയത്ത് എന്റെ കുടുംബങ്ങളുമായി സംസാരിക്കാൻ വേണ്ടി ഫോൺ എടുത്തു.എന്നാൽ അതിൽ അഞ്ച് മിസ് കോളുകൾ ഞാൻ കണ്ടിരുന്നു. അത് മൊറിഞ്ഞോയുടേതായിരുന്നു. എന്റെ അമ്മ വിളിക്കുന്നതിനു മുന്നേ തന്നെ അദ്ദേഹം എന്നെ വിളിച്ചു തുടങ്ങിയിരുന്നു.അർജന്റീനക്ക് വേൾഡ് കപ്പ് ലഭിച്ചതിൽ അദ്ദേഹം വളരെയധികം സന്തോഷവാനായിരുന്നു.കാരണം അർജന്റീനയെ അദ്ദേഹം ഇഷ്ടപ്പെടുന്നുണ്ട്. മെസ്സിയെക്കുറിച്ചും ഡി മരിയയെ കുറിച്ചും അദ്ദേഹം എപ്പോഴും മനോഹരമായ കാര്യങ്ങൾ സംസാരിക്കാറുണ്ട്.എന്നെ അദ്ദേഹം വളരെയധികം ഇഷ്ടപ്പെടുന്നു. മെസ്സിയെയും അദ്ദേഹം വളരെയധികം ഇഷ്ടപ്പെടുന്നു.എല്ലാ അർജന്റീനക്കാരോടും വളരെയധികം സ്നേഹമുണ്ട് അദ്ദേഹത്തിന്,ദിബാല പറഞ്ഞു.

മൊറിഞ്ഞോക്ക് കീഴിൽ റോമയിൽ വെച്ച് മികവിലേക്ക് ഉയരാൻ ദിബാലക്ക് സാധിച്ചിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഇനി അർജന്റീന നാഷണൽ ടീമിനോടൊപ്പം ഉറുഗ്വ, ബ്രസീൽ എന്നിവരെയാണ് ദിബാല നേരിടുക. താരത്തിന് കളിക്കാനുള്ള അവസരം ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ArgentinaDybalaLionel MessiMourinho
Comments (0)
Add Comment