മാസ്മരികം,ലിയോ മെസ്സിയെക്കാൾ ഇരട്ടി, ഒന്നാം സ്ഥാനത്ത് അജയ്യനായി റൊണാൾഡോ,

ലോക ഫുട്ബോളിലെ രണ്ട് മഹാരഥന്മാരാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഈ രണ്ട് താരങ്ങളും തമ്മിൽ എല്ലാ വിഷയങ്ങളിലും താരതമ്യങ്ങൾ നടക്കാറുണ്ട്. വരുമാനത്തിന്റെ കാര്യത്തിലും ഒരുപാട് വർഷമായി ഈ താരതമ്യങ്ങൾ സ്ഥിരമാണ്. ചിലപ്പോൾ റൊണാൾഡോ ഒന്നാം സ്ഥാനത്ത് എത്തുമ്പോൾ ചിലപ്പോൾ മെസ്സി അദ്ദേഹത്തെ മറികടക്കാറുണ്ട്.

ഈ വർഷം ഏറ്റവും കൂടുതൽ സമ്പാദിച്ച ഫുട്ബോൾ താരം ആരാണ് എന്നതിനുള്ള ഉത്തരം ഫോബ്സ് മാസിക തന്നെ ഇപ്പോൾ നൽകി കഴിഞ്ഞു.ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാം സ്ഥാനത്ത്.അതും ലയണൽ മെസ്സിയെക്കാൾ വളരെയധികം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള മെസ്സിയെക്കാൾ ഇരട്ടി വരുമാനമാണ് ഇപ്പോൾ റൊണാൾഡോ നേടിക്കൊണ്ടിരിക്കുന്നത്.ഫോബ്സിന്റെ കണക്കുകൾ പ്രകാരം ഈ വർഷം റൊണാൾഡോയുടെ സമ്പാദ്യം 260 മില്യൺ ഡോളറാണ്. ഭീമമായ ഒരു വരുമാനമാണ് ഇതെന്ന കാര്യത്തിൽ സംശയങ്ങളൊന്നുമില്ല.

നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്.അവിടെനിന്ന് വലിയ ഒരു സാലറി തന്നെ അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. രണ്ടാം സ്ഥാനത്തുള്ള ലയണൽ മെസ്സിയുടെ വരുമാനം വരുന്നത് 135 മില്യൺ ഡോളറാണ്.അതായത് മെസ്സിയെക്കാൾ ഇരട്ടി വരുമാനം അവകാശപ്പെടാൻ റൊണാൾഡോക്ക് കഴിയുന്നുണ്ട് എന്നത് വാസ്തവം.അമേരിക്കയിൽ മോശമല്ലാത്ത ഒരു സാലറിയും മറ്റു വരുമാനങ്ങളും ലയണൽ മെസ്സിക്ക് ലഭിക്കുന്നുണ്ട്.

മൂന്നാം സ്ഥാനത്ത് വരുന്നത് ബ്രസീലിയൻ താരമായ നെയ്മർ ജൂനിയറാണ്.112 മില്യൻ ഡോളറാണ് അദ്ദേഹത്തിന്റെ വരുമാനം. അൽ ഹിലാലിൽ വലിയ സാലറിയാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.എംബപ്പേയുടെ ഇപ്പോഴത്തെ സമ്പാദ്യം 110 മില്യൺ ഡോളറും ബെൻസിമയുടെ ഇപ്പോഴത്തെ സമ്പാദ്യം 106 മില്യൺ ഡോളറുമാണ്. 58 മില്യൻ ഡോളറുമായി ഹാലന്റ് ആറാം സ്ഥാനത്തും 53 മില്യൺ ഡോളറുമായി സലാ ഏഴാം സ്ഥാനത്തും വരുന്നു.

എട്ടാം സ്ഥാനത്തുള്ള സാഡിയോ മാനെയുടെ സമ്പാദ്യം 52 മില്യൺ ഡോളറും ഒമ്പതാം സ്ഥാനത്തുള്ള 39 മില്യൺ ഡോളറുമാണ്. പത്താം സ്ഥാനത്ത് ഹാരി കെയ്നും പതിനൊന്നാം സ്ഥാനത്ത് റോബർട്ട് ലെവന്റോസ്ക്കിയുമാണ് വരുന്നത്. സൗദി അറേബ്യൻ ലീഗിന്റെ പ്രവേശനം വ്യാപകമായതോടെ സൂപ്പർതാരങ്ങൾക്കെല്ലാം അത് സാമ്പത്തികപരമായി വളരെയധികം ഗുണം ചെയ്തിട്ടുണ്ട് എന്നത് ഈ ലിസ്റ്റിൽ നിന്നും വ്യക്തമാണ്.

Cristiano RonaldoLionel MessiNeymar Jr
Comments (0)
Add Comment