ക്വാഡ്രെറ്റ് പുറത്ത്, ഇനി മലയാളിയുടെ ഊഴം!

വളരെ മോശം പ്രകടനമാണ് ഈ സീസണിൽ കൊൽക്കത്തൻ വമ്പൻമാരായ ഈസ്റ്റ് ബംഗാൾ നടത്തിക്കൊണ്ടിരിക്കുന്നത്.ഐഎസ്എല്ലിൽ ആകെ മൂന്ന് മത്സരങ്ങളാണ് അവർ കളിച്ചിട്ടുള്ളത്. മൂന്നു മത്സരങ്ങളിലും അവർ പരാജയപ്പെട്ടിരുന്നു.ഒരു തോൽവി കേരള ബ്ലാസ്റ്റേഴ്സിനെതിരെയായിരുന്നു. വലിയ വിമർശനങ്ങളായിരുന്നു ഇതോടുകൂടി അദ്ദേഹത്തിന് സ്വന്തം ആരാധകരിൽ നിന്നും ഏൽക്കേണ്ടി വന്നത്.

അദ്ദേഹത്തെ പുറത്താക്കണമെന്ന് ആരാധകർ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.ആരാധകരുടെ പ്രതിഷേധം ഇപ്പോൾ ഫലം കണ്ടിട്ടുണ്ട്.കാർലെസ് ക്വാഡ്രെറ്റ് പരിശീലക സ്ഥാനത്തു നിന്നും പടിയിറങ്ങിയിട്ടുണ്ട്.അദ്ദേഹം രാജി വെക്കുകയാണ് ചെയ്തിട്ടുള്ളത്.ഈസ്റ്റ് ബംഗാൾ തന്നെ ഇക്കാര്യം ഔദ്യോഗികമായി കൊണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്.

പുതിയ പരിശീലകനെ അവർ നിയമിച്ചിട്ടില്ല. പക്ഷേ ഇനി മലയാളിയുടെ ഊഴമാണ്. ഇടക്കാല പരിശീലകനായി കൊണ്ട് മലയാളിയായ ബിനോ ജോർജാണ് ടീമിനെ പരിശീലിപ്പിക്കുക.കേരളത്തിന് നേരത്തെ സന്തോഷ് ട്രോഫി നേടിക്കൊടുത്ത പരിശീലകനാണ് ബിനോ ജോർജ്. നിലവിൽ അദ്ദേഹം ഈസ്റ്റ് ബംഗാളിനോടൊപ്പം തന്നെയാണ് ഉള്ളത്.

ഒരുപാട് മികച്ച താരങ്ങളെ സ്വന്തമാക്കിയ ക്ലബ്ബാണ് ഈസ്റ്റ് ബംഗാൾ.ദിമി,ജീക്സൺ,അൻവർ അലി എന്നിവരൊക്കെ ഈസ്റ്റ് ബംഗാളിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.എന്നിട്ടും മികച്ച രൂപത്തിലേക്ക് മാറാൻ കഴിയാത്തത് ആരാധകരെ ദേഷ്യം പിടിപ്പിച്ചിരുന്നു.അതുകൊണ്ടുതന്നെയാണ് ഈ പരിശീലകനെ ഒഴിവാക്കാൻ അവർ തീരുമാനിച്ചത്.

Carles CuadretEast Bengal Fc
Comments (0)
Add Comment