സഹൽ ഏഷ്യൻ കപ്പിൽ നിന്നും പുറത്താകാൻ കാരണം തന്നെ ഇവിടുത്തെ റഫറിമാർ,എല്ലാവർക്കും ധൈര്യത്തോടെ ഫൗൾ ചെയ്യാം: ആഞ്ഞടിച്ച് ക്വാഡ്രെറ്റ്

കഴിഞ്ഞ കൊൽക്കത്ത ഡെർബി വളരെയധികം ആവേശഭരിതമായിരുന്നു.ഏകദേശം അറുപതിനായിരത്തോളം കാണികളാണ് ഈ മത്സരം വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും തമ്മിലുള്ള മത്സരം ഒരു ത്രില്ലർ പോരാട്ടം തന്നെയായിരുന്നു.ഒടുവിൽ രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടിക്കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു.

മത്സരത്തിന്റെ അവസാനം വരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിൽക്കാൻ ഈസ്റ്റ് ബംഗാളിന് സാധിച്ചിരുന്നു. എന്നാൽ 87ആം മിനുട്ടിൽ പെട്രറ്റൊസ് നേടിയ ഗോൾ മോഹൻ ബഗാന് സമനില നേടിക്കൊടുക്കുകയായിരുന്നു.വളരെയധികം കലുഷിതമായിരുന്നു ഈ മത്സരം.അതുകൊണ്ടുതന്നെ റഫറിക്ക് പിടിപ്പത് പണിയുണ്ടായിരുന്നു.

ഈ മത്സരത്തിന്റെ 67ആം മിനുട്ടിൽ മഹേഷ് സിങ്ങിന് പരിക്കേറ്റു കൊണ്ട് പുറത്തു പോകേണ്ടി വന്നിരുന്നു.ഗുരുതരമായി അദ്ദേഹത്തിന് പരിക്കേൽക്കുകയായിരുന്നു. അതിന് മുൻപും നിരവധി തവണ മഹേഷിനെ മോഹൻ ബഗാൻ താരങ്ങൾ ഫൗൾ ചെയ്തിരുന്നു. പക്ഷേ റഫറി കാർഡുകളോ മുന്നറിയിപ്പോ നൽകിയിരുന്നില്ല.അങ്ങനെ വീണ്ടും ഫൗളിന് ഇരയായ അദ്ദേഹത്തിന് പരിക്കേൽക്കുകയായിരുന്നു. ഇക്കാര്യത്തിൽ ഈസ്റ്റ് ബംഗാൾ പരിശീലകനായ കാർലെസ് ക്വാഡ്രെറ്റ് റഫറിമാർക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.സഹലിന് പരിക്കേറ്റത്തിനെ കുറിച്ചും ഇദ്ദേഹം പരാമർശിച്ചു.

സഹലിന് ഏഷ്യൻ കപ്പിലെ മത്സരങ്ങൾ നഷ്ടമാവാൻ കാരണം ഒഡീഷക്കെതിരെയുള്ള മത്സരത്തിനിടയിൽ ജാഹൂ നടത്തിയ മോശമായ ടാക്കിൾ ആണ്.അതൊരു ക്ലിയർ ഫൗൾ ആയിരുന്നു.പക്ഷേ റഫറി അത് അനുവദിച്ചില്ല.അങ്ങനെ അവർ ഗോൾ നേടുകയും ചെയ്തു. കഴിഞ്ഞ ഡർബി മത്സരത്തിൽ മഹേഷ് നിരവധി ഫൗളുകൾക്ക് വിധേയനായിരുന്നു.എന്നാൽ റഫറി അതൊന്നും പരിഗണിച്ചില്ല. ഇതോടെ മോഹൻ ബഗാൻ താരങ്ങൾക്ക് മനസ്സിലായി എന്ത് ചെയ്താലും തങ്ങൾ ശിക്ഷിക്കപ്പെടില്ല എന്നുള്ളത്. അതിന്റെ ഫലമായി കൊണ്ടാണ് മഹേഷിന് പരിക്കേറ്റത്,ഇതാണ് ഈസ്റ്റ് ബംഗാൾ പരിശീലകൻ ആരോപിച്ചിട്ടുള്ളത്.

ഐഎസ്എല്ലിലെ മോശം റഫറിയിങ് പുതിയ വിഷയം ഒന്നുമല്ല. ഇതിന് മുൻപ് നിരവധി തവണ മോശം തീരുമാനങ്ങളും തെറ്റായ തീരുമാനങ്ങളും ഐഎസ്എൽ റഫറിമാർ എടുത്തിട്ടുണ്ട്. എന്നാൽ അതൊന്നും പരിഹരിക്കാൻ Aiff ശ്രമങ്ങൾ നടത്തുന്നില്ല. മറിച്ച് പ്രതികരിക്കുന്നവരുടെ വായ മൂടുകയാണ് അവർ ചെയ്യുന്നത്.

Carles CuadretEast Bengal FcISL
Comments (0)
Add Comment