ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ബംഗളൂരു എഫ്സിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബംഗളൂരുവിനെ ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയത്.സോൾ ക്രെസ്പോ 19 ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഈസ്റ്റ് ബംഗാളിന് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. എന്നാൽ അറുപതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ സുനിൽ ഛേത്രി ബംഗളൂരുവിനെ ഒപ്പമെത്തിച്ചു.
എന്നാൽ 73ആം മിനുട്ടിൽ ക്ലെയ്ട്ടൻ സിൽവ നേടിയ ഗോളിലൂടെ ഈസ്റ്റ് ബംഗാൾ വിജയം പിടിച്ചെടുക്കുകയായിരുന്നു.ഇതോടെ ബംഗളൂരു ഔദ്യോഗികമായി കൊണ്ട് ഐഎസ്എല്ലിൽ നിന്നും പുറത്തായിട്ടുണ്ട്.അവർക്ക് പ്ലേ ഓഫിലേക്ക് കയറാൻ കഴിഞ്ഞിട്ടില്ല. നിലവിൽ മൂന്ന് ടീമുകളാണ് ആറാം സ്ഥാനത്തിന് വേണ്ടി പോരടിക്കുന്നത്. ഈസ്റ്റ് ബംഗാൾ,നോർത്ത് ഈസ്റ്റ് യുണൈറ്റഡ്,ചെന്നൈയിൻ എഫ്സി എന്നിവരാണ് ആ മൂന്ന് ടീമുകൾ.
കൊൽക്കത്തയിലെ ഈസ്റ്റ് ബംഗാളിന്റെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.ഈ മത്സരത്തിൽ ബംഗളൂരു സൂപ്പർ താരവും ഇന്ത്യൻ ക്യാപ്റ്റനുമായ സുനിൽ ചേത്രിക്ക് തെറി വിളി കേൾക്കേണ്ടി വന്നിട്ടുണ്ട്.ഈസ്റ്റ് ബംഗാൾ ആരാധകരാണ് ഇദ്ദേഹത്തെ അധിക്ഷേപിച്ചത്.ഫക്ക് ഓഫ് ചേത്രി എന്നാണ് ഒരു കൂട്ടം ഈസ്റ്റ് ബംഗാൾ ഫാൻസ് ചാന്റ് ചെയ്തത്. എന്നാൽ ഇക്കാര്യത്തിൽ രണ്ട് അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്.
ഈസ്റ്റ് ബംഗാളിന്റെ ബദ്ധവൈരികളായ മോഹൻ ബഗാൻ ഫാൻസ് ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തു വന്നിട്ടുണ്ട്.ഇന്ത്യയുടെ ക്യാപ്റ്റനും ഇതിഹാസവുമാണ് സുനിൽ ചേത്രിയെന്നും അദ്ദേഹത്തോട് ഇങ്ങനെ ചെയ്യാൻ പാടില്ല എന്നുമാണ് മോഹൻ ബഗാൻ ആരാധകർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ക്ലബ്ബ് ഫുട്ബോളിൽ അത് ബാധകമല്ല എന്നാണ് ഈസ്റ്റ് ബംഗാൾ ഫാൻസിന്റെ വാദം. ഏതായാലും ഇരു ടീമുകളിലെയും ആരാധകർ തമ്മിലുള്ള പോര് മുറുകുകയാണ്.
അതേസമയം ബംഗളൂരു എഫ്സിയുടെ പുറത്താവൽ ബ്ലാസ്റ്റേഴ്സ് ഫാൻസ് ആഘോഷമാക്കിയിരുന്നു. എന്തിനേറെ പറയുന്നു ബ്ലാസ്റ്റേഴ്സ് അഡ്മിൻ പോലും ഇത് ലക്ഷ്യം വെച്ചുകൊണ്ട് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനെതിരെ വിവാദ ഗോൾ നേടിയതുകൊണ്ടുതന്നെ സുനിൽ ചേത്രിയോടുള്ള താല്പര്യം ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നഷ്ടമായിരുന്നു