അവന്മാരുടെയൊരു ടിഫോ..ബ്ലാസ്റ്റേഴ്സിനെ പരിഹസിച്ച ഈസ്റ്റ് ബംഗാൾ ആരാധകർക്ക് കളത്തിൽ ചുണക്കുട്ടികളുടെ ചുട്ട മറുപടി.

കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാൾ എഫ്സിയും തമ്മിൽ നടന്ന മത്സരം വളരെയധികം സംഭവവികാസങ്ങൾ നിറഞ്ഞതായിരുന്നു. ആവേശകരമായ മുഹൂർത്തങ്ങൾ ഒരുപാട് തവണ മത്സരത്തിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയക്കൊടി പാറിക്കുകയായിരുന്നു.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയത്. ഈസ്റ്റ് ബംഗാളിനെ അവരുടെ തട്ടകത്തിൽ പോയി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് തകർത്തു വിട്ടിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നേടിക്കൊടുത്തത് സക്കായിയുടെ ഗോളാണ്. ലൂണയുടെ അസിസ്റ്റിൽ നിന്നും വളരെ സുന്ദരമായ ഒരു ഫിനിഷിംഗ് തന്നെയാണ് ഈ ജാപ്പനീസ് താരം നടത്തിയിട്ടുള്ളത്. രണ്ടാം പകുതിയിലായിരുന്നു നിരവധി സംഭവ വികാസങ്ങൾ നടന്നത്.സച്ചിൻ സുരേഷ് നടത്തിയ ഫൗളിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് പെനാൽറ്റി വഴങ്ങി. രണ്ടുതവണയായി എടുക്കപ്പെട്ട ആ പെനാൽറ്റികൾ രണ്ടും സച്ചിൻ സുരേഷ് സേവ് ചെയ്യുകയായിരുന്നു. പിന്നീട് ദിമി ഗോൾ നേടിയതിന് പിന്നാലെ റെഡ് കാർഡ് കണ്ടു പുറത്തുപോയി. അവസാനത്തിൽ ലഭിച്ച പെനാൽറ്റി അവർ ഗോളാക്കി മാറ്റിയെങ്കിലും വിജയിക്കാൻ അവർക്ക് അത് മതിയാകുമായിരുന്നില്ല.

ഈ മത്സരത്തിനു മുന്നേ ഈസ്റ്റ് ബംഗാളിന്റെ ആരാധകർ ഒരു ടിഫോ ഉയർത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനെയും അവരുടെ ആരാധകരെയും പരിഹസിക്കുന്ന ബാനറായിരുന്നു അവർ ഉയർത്തിയിരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു ആരാധകൻ ഈസ്റ്റ് ബംഗാളിന്റെ ട്രോഫി ക്യാബിനറ്റ് കണ്ട് ഞെട്ടുന്ന ഒരു കാഴ്ചയാണ് ആ ബാനറിൽ ഉള്ളത്.അയ്യോ..വൗ..ലെഗസി.. അടിപൊളി എന്നായിരുന്നു ആ ബാനറിൽ അവർ എഴുതിയിരുന്നത്.അതായത് കിരീടങ്ങൾ ഇല്ലാത്ത കേരള ബ്ലാസ്റ്റേഴ്സിനെ പരിഹസിക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്.

പാരമ്പര്യം ഉയർത്തി കാണിച്ചു കൊണ്ടായിരുന്നു ഇവരുടെ പരിഹാസം.എന്നാൽ പാരമ്പര്യം ഉയർത്തി കാണിച്ചുള്ള അഹങ്കാരത്തിന് അവരുടെ മടയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് മറുപടി നൽകിയിട്ടുണ്ട്.മത്സരത്തിലെ വിജയത്തിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ചുണക്കുട്ടികൾ ഈസ്റ്റ് ബംഗാൾ ആരാധകർക്ക് മറുപടി നൽകിയിട്ടുള്ളത്. ഇത്രയധികം ലെഗ്സിയുള്ള അവരുടെ ക്ലബ്ബിനെ അവരുടെ മുന്നിൽ വച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് തകർത്തു വിടുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഈ മത്സരത്തിനുശേഷം ഇത് ഉപയോഗിച്ചുകൊണ്ട് തന്നെ ഈസ്റ്റ് ബംഗാൾ ആരാധകരെ ട്രോളിയിട്ടുണ്ട്. മത്സരത്തിന്റെ ഫുൾടൈം പോസ്റ്ററിലാണ് ഇതുകൂടി മഞ്ഞപ്പട ചേർത്തിട്ടുള്ളത്. ചുരുക്കത്തിൽ പരാജയപ്പെട്ടതോടുകൂടി ഈസ്റ്റ് ബംഗാൾ ആരാധകർ നാണം കെട്ടുകൊണ്ടാണ് മടങ്ങിയത്.

East Bengal FcKerala Blasters
Comments (0)
Add Comment