കേരള ബ്ലാസ്റ്റേഴ്സിന് മറ്റൊരു സൂപ്പർ താരത്തെ കൂടി നഷ്ടമായിരിക്കുന്നു. മധ്യനിരയിലെ ഇന്ത്യൻ പ്രതിഭയായ ജീക്സൺ സിങ്ങിനെ കുറിച്ച് നിരവധി റൂമറുകൾ പുറത്തേക്ക് വന്നിരുന്നു.അതൊക്കെ ഇപ്പോൾ യാഥാർത്ഥ്യമാവുകയാണ്. അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിട്ടുകൊണ്ട് മറ്റൊരു ക്ലബ്ബിലേക്ക് പോവുകയാണ്.പല മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു.
ഈസ്റ്റ് ബംഗാൾ എഫ്സിയാണ് അദ്ദേഹത്തെ സ്വന്തമാക്കുന്നത്.നടന്നത് ഒരു റെക്കോർഡ് ഡീലാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. രണ്ടോ അതിലധികമോ വർഷത്തേക്കുള്ള ഒരു കരാറിലാണ് അദ്ദേഹം ഒപ്പു വച്ചിരിക്കുന്നത്. 23 വയസ്സുള്ള ഈ മധ്യനിര താരം ഈസ്റ്റ് ബംഗാൾ താരമായി കഴിഞ്ഞു. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കി നിൽക്കുന്നത്.
ഈ ആഴ്ചയുടെ അവസാനത്തിൽ ജീക്സൺ ഈസ്റ്റ് ബംഗാൾ ക്യാമ്പിൽ ജോയിൻ ചെയ്യും എന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇതു വലിയ തിരിച്ചടിയാണ്.വളരെ പ്രധാനപ്പെട്ട ഒരു താരത്തെയാണ് ക്ലബ്ബിന് ഇപ്പോൾ നഷ്ടമായിരിക്കുന്നത്. നേരത്തെ തന്നെ ജീക്സൺ ക്ലബ്ബ് വിടാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്.
ബ്ലാസ്റ്റേഴ്സ് കിരീടങ്ങൾ നേടുന്നില്ല എന്നുള്ളത് തന്നെയാണ് പ്രധാനപ്പെട്ട കാരണം. ഏഷ്യയിലെ കോമ്പറ്റീഷനുകൾ ഉൾപ്പെടെ ഹൈ ലെവൽ കോമ്പറ്റീഷനുകളിൽ പങ്കെടുക്കാൻ ഈ താരം ആഗ്രഹിക്കുന്നുണ്ട്. സൂപ്പർ കപ്പ് ജേതാക്കളായ ഈസ്റ്റ് ബംഗാൾ കൂടുതൽ മികച്ച രൂപത്തിലേക്ക് മാറും എന്ന പ്രതീക്ഷയിലാണ് താരം ക്ലബ്ബിനെ തിരഞ്ഞെടുത്തിട്ടുള്ളത്. നേരത്തെ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ദിമി ഈസ്റ്റ് ബംഗാളിലേക്ക് പോവുകയും ചെയ്തിരുന്നു.
പല താരങ്ങളും ക്ലബ്ബ് വിടുന്നത് ആരാധകർക്ക് നിരാശ ഉണ്ടാക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് ക്ലബ്ബിന്റെ ഭാവി വാഗ്ദാനങ്ങളാണ് ക്ലബ്ബിനോട് വിട പറയുന്നത്. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം ഒരുപാട് മത്സരങ്ങൾ ജീക്സണ് നഷ്ടമായിരുന്നു.ഷോൾഡർ ഇഞ്ചുറിയായിരുന്നു താരത്തെ അലട്ടിയത്. ഇനി മധ്യനിരയിലേക്ക് ബ്ലാസ്റ്റേഴ്സ് പുതിയ സൈനിങ്ങുകൾ നടത്തുമോ എന്നത് വ്യക്തമല്ല.