കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യത്തെ വിജയം ഇന്നലെ സ്വന്തമാക്കി കഴിഞ്ഞു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.കൊച്ചിയിലെ സ്വന്തം ആരാധകർക്ക് മുന്നിലാണ് ഈ ആവേശകരമായ വിജയം ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. ഒരു ഗോളിന് പുറകിൽ നിന്ന ക്ലബ്ബ് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.
വിഷ്ണുവിലൂടെ ആദ്യം ഈസ്റ്റ് ബംഗാളാണ് ലീഡ് നേടിയത്.എന്നാൽ ഗോൾ വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് ഉണർന്നു കളിച്ചു.നോഹയുടെ ഒരു കിടിലൻ സോളോ ഗോൾ പിറക്കുകയായിരുന്നു. പിന്നീട് പകരക്കാരനായി വന്ന പെപ്രയുടെ ഊഴമായിരുന്നു. അദ്ദേഹത്തിന്റെ അൺപ്രഡിക്ടബിൾ ഷോട്ട് ഗോൾകീപ്പറെ മറികടന്നുകൊണ്ട് വലയിൽ പതിക്കുകയായിരുന്നു.
മത്സരശേഷം ഈ തോൽവിയെ ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായ കാർലെസ് ക്വാഡ്രെറ്റ് വിലയിരുത്തിയിട്ടുണ്ട്.മികച്ച രൂപത്തിൽ ക്ലബ്ബ് കളിച്ചു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. പക്ഷേ നിർഭാഗ്യം കൊണ്ടാണ് വിജയിക്കാനാവാതെ പോയതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ഈസ്റ്റ് ബംഗാൾ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ച നിലയിൽ തന്നെയാണ് ശ്രമിക്കുന്നത്.മികച്ച രൂപത്തിൽ മത്സരത്തിൽ ഞങ്ങൾ കളിച്ചിട്ടുണ്ട്.പക്ഷേ നിർഭാഗ്യവശാൽ പരാജയപ്പെടേണ്ടിവന്നു.പോയിന്റുകൾ ഒന്നും നേടാൻ കഴിഞ്ഞില്ല. കഴിഞ്ഞ മത്സരത്തിലും സമാനമായ തന്നെയാണ് സംഭവിച്ചത്.മികച്ച പ്രകടനം നടത്തിയിട്ടും ഞങ്ങൾക്ക് തോൽവി വഴങ്ങേണ്ടി വരികയായിരുന്നു ‘ഇതാണ് ഈസ്റ്റ് ബംഗാൾ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും വിലപ്പെട്ട മൂന്ന് പോയിന്റുകൾ സ്വന്തമാക്കാൻ കഴിഞ്ഞു എന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന കാര്യമാണ്.എല്ലാ നിലക്കും ബ്ലാസ്റ്റേഴ്സ് മെച്ചപ്പെട്ടു എന്ന് അവകാശപ്പെടാൻ ഒന്നുമില്ല.ഒരുപാട് പോരായ്മകൾ ഉണ്ട്.അതെല്ലാം പരിഹരിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് കൂടുതൽ മികച്ച വിജയങ്ങൾ സ്വന്തമാക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.