കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു മത്സരത്തിനു വേണ്ടി ഇറങ്ങുകയാണ്. എതിരാളികൾ ബംഗളൂരു എഫ്സിയാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം നടക്കുക.ബംഗളൂരു എഫ്സിയുടെ മൈതാനമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.
കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലുള്ള റൈവൽറി വളരെ പ്രശസ്തമാണ്.രണ്ട് ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്ന ഈ മത്സരത്തിന് ആരാധകർ ഏറെയാണ്. എന്നാൽ ബ്ലാസ്റ്റേഴ്സിനെതിരെയുള്ള ഇത്രയും വലിയ റൈവൽറി താൻ പ്രതീക്ഷിച്ചിരുന്നില്ല എന്നുള്ള കാര്യം അവരുടെ സൂപ്പർതാരമായ സുനിൽ ഛേത്രി പറഞ്ഞിട്ടുണ്ട്.റൈവൽറി ഇന്ത്യൻ ഫുട്ബോളിന് നല്ലതാണ് എന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.ചേത്രിയുടെ വാക്കുകൾ ഇങ്ങനെയാണ്.
” ആദ്യമായി കേരളത്തിനെതിരെ കളിക്കുന്ന സമയത്ത് ഈ റൈവൽറി ഇത്രയും വലിയ രൂപത്തിലേക്ക് വളരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഈ മത്സരം കാണാൻ വളരെ മികച്ചതായിരിക്കും എന്ന് ഞാൻ പറഞ്ഞാൽ അത് ഒരിക്കലും തെറ്റായി മാറില്ല. തീർച്ചയായും നിങ്ങൾക്ക് ഈ റൈവൽറി അനുഭവിച്ചറിയാൻ കഴിയും. ഇത് ഇന്ത്യൻ ഫുട്ബോളിലും ഇന്ത്യൻ സൂപ്പർ ലീഗിനും ഗുണകരമാകുന്ന ഒരു കാര്യമാണ് ” ഇതാണ് സുനിൽ ഛേത്രി പറഞ്ഞിട്ടുള്ളത്.
നേരത്തെ ഡ്യൂറൻഡ് കപ്പിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിനെ പുറത്താക്കിയത് ബംഗളൂരു എഫ്സിയായിരുന്നു. അതിനുശേഷം ഐഎസ്എല്ലിൽ കൊച്ചിയിൽ വെച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സും ബംഗളൂരുവും തമ്മിൽ ഏറ്റുമുട്ടി.ആ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.അതിന് പ്രതികാരം വീട്ടണമെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം വിജയിക്കേണ്ടതുണ്ട്.