പെപ്ര പൊളിയാണ്..! മറ്റെല്ലാ ബ്ലാസ്റ്റേഴ്സ് താരങ്ങളെയും കടത്തിവെട്ടി ഒന്നാം സ്ഥാനത്ത്!
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയപ്പോൾ അതിൽ നിർണായക പങ്കുവഹിച്ചത് സ്ട്രൈക്കർ ക്വാമെ പെപ്ര തന്നെയാണ്.പകരക്കാരനായ ഇറങ്ങിയ താരം ഒരു കിടിലൻ ഷോട്ട് എടുക്കുകയായിരുന്നു.അത്തരത്തിലുള്ള ഒരു ഷോട്ട് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ അത് ഗോളായി മാറുകയും അതുവഴി വിജയം സ്വന്തമാക്കുകയും ചെയ്തു. വിലപ്പെട്ട മൂന്ന് പോയിന്റുകളാണ് പെപ്രയുടെ ഗോൾ വഴി കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുള്ളത്.
കഴിഞ്ഞ ഡ്യൂറന്റ് കപ്പിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ പെപ്രക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ പെപ്ര വളരെയധികം ബുദ്ധിമുട്ട് കാണിച്ചിരുന്നു. പിന്നീട് അദ്ദേഹം ട്രാക്കിലായി വന്നു.പക്ഷേ പരിക്കേറ്റതോടുകൂടി അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വരികയും ചെയ്തു. എന്നിരുന്നാലും അദ്ദേഹത്തെ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിക്കുകയായിരുന്നു.
എന്നാൽ പെപ്ര ഒരിക്കലും ഒരു മോശം താരമല്ല. അത് തെളിയിക്കുന്ന കണക്കുകളാണ് നമുക്ക് പരിശോധിക്കേണ്ടത്. അതായത് 2024ൽ അഥവാ ഈ കലണ്ടർ വർഷത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചതാരം അത് പെപ്രയാണ്. മറ്റെല്ലാ ബ്ലാസ്റ്റേഴ്സ് താരങ്ങളെയും പിറകിലാക്കാൻ പെപ്രക്ക് സാധിച്ചിട്ടുണ്ട്. 11 ഗോൾ പങ്കാളിത്തങ്ങളാണ് ഈ വർഷം പെപ്ര കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്വന്തമാക്കിയിട്ടുള്ളത്.
8 മത്സരങ്ങളാണ് ആകെ താരം കളിച്ചിട്ടുള്ളത്.അതിൽനിന്ന് 7 ഗോളുകൾ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.കൂടാതെ നാല് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.എങ്ങനെയാണ് താരം 11 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുള്ളത്.ഡ്യൂറന്റ് കപ്പിൽ നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
പെപ്ര കൂടുതൽ മികവിലേക്ക് ഉയരും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ജീസസ് ജിമിനസിന്റെ പകരക്കാരനായി കൊണ്ടാണ് കഴിഞ്ഞ മത്സരത്തിൽ പരിശീലകൻ അദ്ദേഹത്തെ ഉപയോഗപ്പെടുത്തിയത്.ഒരു മത്സരങ്ങളിലും അങ്ങനെ തന്നെയായിരിക്കും അദ്ദേഹത്തെ ഉപയോഗപ്പെടുത്തുക. വളരെയധികം ഊർജ്ജസ്വലതയോടെ കൂടി കളിക്കുന്നു എന്നുള്ളതാണ് പെപ്രയുടെ ഏറ്റവും വലിയ പ്രത്യേകത.